ഈയമുള്ള മാഗി നൂഡില്‍സ് ജനങ്ങള്‍ എന്തിന് കഴിക്കണമെന്ന് സുപ്രീം കോടതി നെസ്ലേ കമ്പനിയോട് ചോദിച്ചു. വ്യാപാരത്തിലെ ക്രമക്കേട്, വഴി തെറ്റിക്കുന്ന പരസ്യങ്ങല്, ലേബലിലെ തെറ്റായ വിവരങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ 2015ല്‍ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചിരുന്നു. തുടര്‍ന്ന് മാഗിക്കെതിരായ കമ്മീഷന് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ശേഷം മാഗിയുടെ സാമ്പിള്‍ പരിശേധന നടത്തി റിപ്പോര്‍ട്ട് നല്കാന് മൈസൂരിലെ ഫുഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് നിര്‍ദ്ദേശവും നല്‍കിയിരുന്നു.
ഈ റിപ്പോര്ട്ടിന്മേലായിരുന്നു കോടതിയുടെ നിരീക്ഷണം. മാഗി നൂഡില്‍സില്‍ അനുവദനീയമായ അളവില്‍ മാത്രമം ഈയം അടങ്ങിയിട്ടുള്ളുവെന്ന് നെസ്ലെ വാദിച്ചു. എന്നാല്‍ ഈയമടങ്ങിയ നൂഡില്‍സ് എന്തിന് കുട്ടികളടങ്ങുന്നവര് കഴിക്കണമെന്നായിരുന്നു കോടതിയുടെ ചോദ്യം. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡും, ജസ്റ്റിസ് ഹേമന്ദ് ഗുപ്തയും അടങ്ങിയ ബെഞ്ചായിരുന്നു റിപ്പോര്‍ട്ട് പരിശോധിച്ചത്. ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്തൃ കമ്മീഷന് തന്നെ നടപടിയെടുക്കട്ടെയെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post