പ്രവാസി സമൂഹത്തെ നീണ്ട കാലത്തെ അഭ്യര്‍ത്ഥനയ്ക്ക് അറുതിയായി . ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കാനുള്ള വിമാനനിരക്ക് എയര്‍ ഇന്ത്യ ഏകീകരിച്ചു . നിലവില്‍ മൃതദേഹം തൂക്കി നോക്കി ടിക്കറ്റ് നിരക്ക് തീരുമാനിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത് . ഇത്തരമൊരു രീതി അവസാനിപ്പിക്കണമെന്ന് വളരെക്കാലമായി പ്രവാസി സമൂഹം ആവശ്യപ്പെട്ടിരുന്നു .
പുതിയ നിരക്ക് പ്രകാരം എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി 12 വയസ്സിനു താഴെയുള്ളവര്‍ക്ക് 750 ദിര്‍ഹവും 12 വയസ്സിനു മുകളില്‍ ഉള്ളവരുടെ മൃതദേഹത്തിന് 1500 ദിര്‍ഹവുമാണ് ഈടാക്കുക . ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഈ നിരക്ക് തന്നെയാണ് ഈടാക്കുക .
ജനുവരി അഞ്ചിന് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും . ഇതിനോടൊപ്പം 110 ദിര്‍ഹം കസ്റ്റംസ് ഡ്യൂട്ടി കൂടി നല്‍കേണ്ടതായിട്ടുണ്ട് . ഇത് സംബന്ധിച്ച അറിയിപ്പ് എയര്‍ ഇന്ത്യ കാര്‍ഗോ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട് .
Discussion about this post