ശബരിമലയിലെ ആഴിയില്‍ നിന്ന് സമീപത്തുള്ള ആല്‍മരത്തിന് തീ പിടിച്ചത് അനിഷ്ട സംഭവമെന്ന ആശങ്കയില്‍ അയ്യപ്പ ഭക്തര്‍. ഇതാദ്യമായാണ് ഇത്തരമൊരു സംഭവം. ശബരിമലയില്‍ യുവതികളെ കയറ്റി ആചാരലംഘനം നടത്തിയതിലുള്ള അയ്യപ്പന്റെ പ്രതികരണമാണ് ഇതെന്നാണ് ചില ഭക്തരുടെ വാക്കുകള്‍. നേരത്തെ ശബരിമല അഗ്നിക്കിരയായ സംഭവുമായി ബന്ധപ്പെട്ടും ആചാരലംഘനത്തിലുള്ള ഭഗവാന്റെ അിഷ്ടമെന്ന് ദേവഹിതത്തില്‍ പറഞ്ഞ കാര്യം ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ന് രാവിലെയാണ് പതിനെട്ടാം പടിയോട് ചേര്‍ന്ന് അഴിക്ക് സമീപം നില്‍ക്കുന്ന ആല്‍മരത്തിന് തീപിടിച്ചത്. ഇലകള്‍ പോലും സാധാരണ വാടാത്ത ആല്‍മരത്തിന് എങ്ങനെ തീപിടിച്ചുവെന്ന ചോദ്യമാണ് അത്ഭുതത്തോടെ സന്നിധാനത്തുള്ളവര്‍ ഉയര്‍ത്തുന്നത്. തീയിനോട് ചേര്‍ന്ന് നില്‍ക്കുമ്പോഴും ഇല കിളിര്‍ക്കുന്ന അത്ഭുത ആലിന് തീ പിടിച്ചുവെന്ന് വിശ്വസിക്കാന്‍ ഭക്തര്‍ക്ക് കഴിയുന്നില്ല. അങ്ങനെ ഒന്ന് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ഭഗവാന്‍ തന്റെ അനിഷ്ടം പ്രകടിപ്പിക്കുന്നതാവാമെന്ന് ഭക്തര്‍ ഒരേ സ്വരത്തില്‍ പറയുന്നു.
18 പടികള്‍ക്ക് ഇടംവലം പരസ്പരപൂരകമായിനില്‍ക്കുന്നതാണ് ആഴിയും ആലും. സന്നിധാനത്തെ പരിശുദ്ധ പരിസ്ഥിതിയാക്കി മാറ്റുക എന്ന കര്‍മാണ് ഭഗവാന്‍ ഇവരെ ഏല്‍പ്പിച്ചിരിക്കുന്നത് എന്ന് ശബരിമല വെബ് സൈറ്റിലെ ലേഖനത്തില്‍ പറയുന്നു.
” തീര്‍ത്ഥാടനത്തിന് തുറക്കം കുറിച്ചുകൊണ്ട് നടതുറന്നുദീപം തെളിഞ്ഞുകഴിഞ്ഞാല്‍ പിന്നെ പടിയിറങ്ങിവന്നു മേല്‍ശാന്തി തിരി തെളിക്കുന്ന ആഴിയ്ക്ക് അതിന്റെതായ പ്രാധാന്യമുണ്ട്. ഭക്തന്‍ ജീവാളഹാവായി കണക്കാക്കി കൊണ്ടുവരുന്ന പരിശുദ്ധനെയ്യ് വഹിച്ച നാളികേരം ദഹിച്ചമരുന്ന ഹോമാഗ്‌നിയാണ് ആഴി. നാളികേരം കത്തി ഉണ്ടാകുന്ന തീയും പുകയും ശബരിമലയെ ആകെ പരിശുദ്ധമാക്കുന്നു. രോഗാണുക്കളെ മുഴുവന്‍ ഇല്ലാതാക്കുന്നു. സര്‍രോഗസംഹാരി കൂടിയാണ് ആഴി- എന്നിങ്ങനെ ശബരിമല വെബ്‌സൈറ്റില്‍ പറയുന്നു.
ശബരിമല മണ്ഡലപൂജ മകരവിളക്ക് കാലഘട്ടത്തിന്റെ എഴുപത് ദിവസത്തിലധികം 24 മണിക്കൂറും അഗ്‌നിയുടെ കടുത്ത ചൂടേറ്റാണ് ആല്‍മരം നില്‍ക്കുന്നത്. ഇത്രയധികം ചുടേറ്റിട്ടും ആല്‍മരത്തിന്റെ ഇലകള്‍ കരിയുന്നില്ല എന്നുമാത്രമല്ല പുത്തന്‍ഇലകള്‍ തളിര്‍ക്കുകയും ചെയ്യുന്നു എന്നതാണ് അത്ഭുതം. അയ്യപ്പനെ കാണാന്‍ വരുന്ന ഭക്തര്‍ക്ക് വഴിയില്‍ പ്രതിസന്ധികളൊന്നും പ്രശ്‌നമാകുന്നില്ല എന്നത് പോലെ തീയും ചൂടുമൊന്നും ആല്‍മരത്തിനും തന്റെ കര്‍മ്മം അനുഷ്ഠിക്കാന്‍ പ്രതിബന്ധമാകുന്നില്ലെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
”ആല്‍മരദളങ്ങള്‍ക്കുള്ള ഏറ്റവും വലിയ പ്രത്യേകത, അവയ്ക്ക് പ്രാണവായുവായ ഓക്‌സിജനെ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും എന്നതാണ്. ദിവസങ്ങള്‍ക്ക് മുമ്പ് വീടുവിട്ടിറങ്ങി ശരണം വിളികളുമായി കാനനപാതയിലെ കൊടുംകയറ്റം കയറി സന്നിധാനത്തെത്തുന്ന ഭക്തന് പ്രാണവായു മറ്റെന്തിനേക്കാളം ഏറ്റവും അത്യാവശ്യഘടകമാണ്. അയ്യപ്പന്റെ തൃപ്പാദങ്ങള്‍ പൂകാനെത്തുന്നവര്‍ക്ക് ശുദ്ധമായ ഓക്‌സിജന്‍ ആവോളം നല്‍കുകയാണ് ആല്‍മരം. ഇതുകൂടാതെ ആല്‍മര ഇലകള്‍ ചെറുതാണ്. ഇവ എപ്പോഴും ചലിച്ചുകൊണ്ടിരിക്കും. ഇത്തരം നിരന്തരചലനമാണ് ജീവിതത്തിന്റെ തന്നെ അടിസ്ഥാന
ശബരിമലയില്‍ എവിടെ നോക്കിയാലും ചലനം വ്യത്യസ്തമായ താളക്രമത്തില്‍ നമുക്ക് കാണാനാകും. ആലിലകളുടെ ചലനത്തിന് സമാന്തരമായാണ് ഇത്തരം ചലനങ്ങള്‍ സംഭവിക്കുന്നതെന്നാണ് വിശ്വാസം. ഇതിനെക്കാളുപരി ആലിലയുടെ ആകൃതി മറ്റൊരു പ്രത്യേകതയാണ്. ഭൂമിയിലെ സര്‍ജീവജാലങ്ങളില്‍ അടങ്ങിയിരിക്കുന്നമഹത് ചൈതന്യമാണ് സ്‌നേഹം.ജീവിതം നെയ്യുന്ന ഊടുംപാവുമാണ് സ്‌നേഹം. ആലിലയുടെ ആകൃതി ആഗോളസ്‌നേഹത്തിന്റെ ചിഹ്നമാണ്. ഇങ്ങനെ നിരവധി പ്രത്യേകതയുള്ള ആള്‍മരം സന്നിധാനത്ത് പതിനെട്ടാം പടിയ്ക്ക് മുന്നില്‍ തലയെടുപ്പോടെ നില്‍ക്കുന്നത് ശബരിമലയുടെ സൗഭാഗ്യവും അനുഗ്രഹവുമാണ്.’‘-ലേഖനം പറയുന്നു.
Discussion about this post