ശബരിമല യുവതി പ്രവേശനത്തില്‍ പ്രതികരിച്ച് മലയാളത്തിലെ പ്രമുഖഗായകരായ ഉണ്ണി മേനോനും ജ്യോത്സനയും. അനാവശ്യമായി 100 വര്‍ഷത്തിലേറെ പഴക്കമുള്ള ആചാരം കുത്തിപ്പൊക്കുന്ന സ്ഥിതിയാണ് കേരളത്തില്‍ ഇപ്പോള്‍ കാണുന്നതെന്ന് ഇരുവരും അഭിപ്രായപ്പെട്ടു .
യഥാര്‍ത്ഥരായ ഭക്തിയുള്ള ഒരു സ്ത്രീയും ശബരിമലയില്‍ പോകില്ല ; വളരെ വലുതായ ഒരുപാട് പ്രശ്നങ്ങള്‍ നമുക്ക് മുന്നിലുണ്ട് അതാണ് ആദ്യം പരിഹരിക്കേണ്ടതെന്നും ജ്യോത്സന പറഞ്ഞു . വളരെയധികം വിഷമം തോന്നുന്നുണ്ട് ഇപ്പോഴത്തെ അവസ്ഥയിലെന്നും ജ്യോത്സ്ന കൂട്ടിച്ചേര്‍ത്തു .
അനാവശ്യമായ കാര്യങ്ങളില്‍ ഇടപെട്ട് എല്ലാവരെയും തല്ലിക്കൊല്ലുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കരുത് . നമ്മുടെ ഊര്‍ജ്ജം മുഴുവന്‍ വിനിയോഗിക്കേണ്ടത് ആവശ്യമുള്ള കാര്യങ്ങള്‍ക്ക് വേണമെന്നും . തിരക്കുള്ള ബസില്‍ കയറിയാല്‍ ഒരു സ്ത്രീയ്ക്ക് വേണ്ടി ഒന്ന് എഴുന്നേറ്റ് കൊടുക്കാന്‍ പോലും തയ്യാറല്ലത്തതെല്ലാമാണ് മാറേണ്ടതെന്നും . എന്നാല്‍ നിലവില്‍ എല്ലാവരും മത-രാഷ്ട്രീയപരമായ ചര്‍ച്ചകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും ഇരുവരും അഭിപ്രായപ്പെട്ടു .
Discussion about this post