പത്തനംതിട്ട: സന്നിധാനത്തേക്ക് പോകാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് നിലയ്ക്കലില്‍ മാധ്യമ പ്രവര്‍ത്തകയുടെ പ്രതിഷേധം. തെലുങ്ക് ടെലിവിഷന്‍ ചാനലായ ടിവി 9ന്റെ റിപ്പോര്‍ട്ടര്‍ ദീപ്തി വാജ്‌പേയി ആണ് ഒറ്റയാള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. റിപ്പോര്‍ട്ടിംഗിനായി സന്നിധാനത്തേക്ക് പോകണമെന്ന ആവശ്യം സര്‍ക്കാര്‍ നിഷേധിച്ചുവെന്നാണ് പരാതി.
സന്നിധാനത്തേക്ക് പോകണമെന്ന് പലതവണ അവര്‍ ആവശ്യപ്പെട്ടുവെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ പോലീസ് അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് പോലിസ്. ശബരിമലയില്‍നിന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിനായി രണ്ടാം തീയതിയാണ് ദീപ്തിയും ക്യാമറാമാനും എത്തിയത്. പിന്നീട് കഴിഞ്ഞ രണ്ടു ദിവസവും ദീപ്തി പമ്പ വരെ പോവുകയും റിപ്പോര്‍ട്ടിങ് നടത്തുകയും ചെയ്തിരുന്നു. സന്നിധാനത്തേക്ക് പോകണമെന്ന ആവശ്യവുമായി ഇന്ന് വീണ്ടും പോലീസിനെ സമീപിച്ചു. എന്നാല്‍ സുരക്ഷയൊരുക്കാന്‍ ആവില്ലെന്ന് പോലീസ് വ്യക്തമാക്കി.
ഇവര്‍ താമസിച്ചിരുന്ന എരുമേലിയിലെ ഹോട്ടലില്‍ നിന്ന് മാറാന്‍ ഹോട്ടലുടമ ആവശ്യപ്പെടുകയും ചെയ്തു. ടാക്‌സികള്‍ വിളിച്ചിട്ട് വരാന്‍ തയ്യാറാകുന്നില്ല. തുടങ്ങിയ കാര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ദീപ്തിയുടെ പ്രതിഷേധം. പോലീസ് കണ്‍ട്രോള്‍ റൂമിന്റ മുന്നില്‍ പ്ലക്കാര്‍ഡുമായാണ് ദീപ്തിയുടെ പ്രതിഷേധം.
Discussion about this post