ആഘോഷത്തിന്റെ ഭാഗമായി പിതാവ് ആകാശത്തേക്ക് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന്‍ വെടിയേറ്റ എട്ടുവയസ്സുകാരനായ മകന്‍ മരിച്ചു . സംഭവത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു .
ഡല്‍ഹിയിലെ ഉസ്മാന്‍പൂരിലാണ് സംഭവം നടന്നത് . ആദ്യഘട്ട അന്വേഷണത്തില്‍ തന്നെ കുട്ടിയുടെ പിതാവാണ് വെടിയുതിര്‍ത്തത് എന്ന് വ്യക്തമായിരുന്നു . കുട്ടിയുടെ വലത്തെ കവിളിലാണ് വെടിയേറ്റത് . അപകടത്തിനു പിന്നാലെ കുട്ടിയെ ആശുപത്രിയില്‍ പ്രവേഷിപ്പിച്ചുവെങ്കിലും കുട്ടി മരിക്കുകയായിരുന്നു .
ഉത്തര്‍പ്രദേശില്‍ നിന്നുമാണ് ലൈസന്‍സില്ലാത്ത തോക്ക് കൊണ്ട് വന്നതെന്ന് ഇയാള്‍ പോലീസിന് മൊഴിനല്‍കി . സമാനരീതിയില്‍ പുതുവത്സരആഘോഷങ്ങള്‍ക്ക് ഇടയില്‍ മുന്‍ ജെഡിയു നേതാവ് ഉതിര്‍ത്ത വെടിയേറ്റ് വനിതാആര്‍ക്കിടെക്റ്റ് ഫതെഹ്പൂര്‍ ബേരിയില്‍ മരണപ്പെട്ടിരുന്നു .
Discussion about this post