കേരളത്തിലെ ഭരണാധികാരികള്‍ മതവിശ്വാസങ്ങള്‍ തകര്‍ത്തു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം . ഡിവൈഎഫ്ഐക്കാര്‍ ആക്രമിച്ച പാത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളി സന്ദര്‍ശിച്ചശേഷമാണ് മന്ത്രിയുടെ പ്രതികരണം .
ഡി.വൈ.എഫ്.ഐയുടെ ഭീഷണിയെ തുടര്‍ന്ന് പത്ത് ദിവസത്തോളം പള്ളിയില്‍ അഭയം തേടിയ കുടുംബങ്ങള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിയെങ്കിലും ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും അവരുടെ ഭയം പൂര്‍ണ്ണമായിട്ടും മാറിയിട്ടില്ലെന്നും മന്തി പറഞ്ഞു .
ആക്രമണത്തെ തുടര്‍ന്ന് പള്ളിയില്‍ അഭയം തേടിയ ആറു കുടുംബങ്ങളെയും അക്രമകാരികളുടെ കല്ലേറിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ എമിയെയും മന്ത്രി നേരില്‍ കണ്ടു ആശ്വസിപ്പിച്ചു . തുടര്‍ന്ന് ആര്‍ച് ബിഷപ്പ് സ്റ്റീഫന്‍ വട്ടപ്പാറയുടെ നേതൃത്വത്തില്‍ പള്ളിയില്‍ സംഘടപ്പിച്ച യോഗത്തില്‍ വിശ്വാസികളുടെ സ്വത്തും ജീവനും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ കൂടെയുണ്ടാകുമെന്ന ഉറപ്പും നല്കി .
കേരളത്തിലെ ജനസമൂഹത്തിനിടയില്‍ മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ഭിന്നതയുണ്ടാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും മന്ത്രി പറഞ്ഞു .
Discussion about this post