വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ മാസത്തില്‍ നടത്തിയേക്കുമെന്ന് സൂചന. പത്ത് ഘട്ടങ്ങളിലായി ഏപ്രില്‍ ആദ്യവാരം ആരംഭിച്ച് മേയ് മധ്യത്തോടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് സാധ്യതയുള്ളത്. ഇത് കൂടാതെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കൂടെത്തന്നെ ആറോ ഏഴോ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി നടത്താനും സാധ്യതയുണ്ട്.
ആന്ധ്രാ പ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ്, എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളായിരിക്കും നടത്തുക. ഈ സംസ്ഥാനങ്ങളുടെ നിയമസഭകളുടെ കാലാവധി മെയ്-ജൂണ്‍ മാസത്തില്‍ അവസാനിക്കുന്നതായിരിക്കും. ഈ സംസ്ഥാനങ്ങള്‍ക്ക് പുറമെ രാഷ്ട്രപതി ഭരണം നടക്കുന്ന ജമ്മു കശ്മീരിലും ഇതേ സമയത്ത് തിരഞ്ഞെടുപ്പ് നടത്തിയേക്കും.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കൂടെത്തന്നെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് മൂലം ചിലവ് ചുരുക്കാനാകും. ഇരു തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഉണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. ഇത് കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യാസവും കാര്യമായ പ്രശ്നമുണ്ടാക്കില്ലെന്നും കമ്മീഷന് കണക്ക് കൂട്ടുന്നു.
ഫെബ്രുവരി അവസാനത്തോടെ തിരഞ്ഞെടുപ്പിന്റെ തീയ്യതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കുന്നതായിരിക്കും.
Discussion about this post