ജമ്മു കശ്മീരില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് സെക്റ്ററിലായിരുന്നു വെടിനിര്‍ത്തല്‍ ലംഘനമുണ്ടായത്. സംഭവത്തില്‍ ആളപയാമില്ല.
ഇതിന് മുന്‍പ് ജനുവരി അഞ്ചിനും പൂഞ്ച് ജില്ലയില്‍ തന്നെ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ഡിസംബര്‍ 21ന് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത് മൂലം രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കുപ്‌വാരയിലെ കേരന്‍ സെക്റ്ററിലായിരുന്നു അന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടത്.
പാക്കിസ്ഥാന്റെ നടപടിക്കെതിരെ ഇന്ത്യന്‍ സൈന്യം എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് തുടരുകയാണ്.
Discussion about this post