പണിമുടക്ക് നടത്തുന്നവര്‍ കായം കുളത്ത് ഫര്‍ണിച്ചര്‍ കടക്കാരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇന്ന് രാവിലെ തുറന്നിരുന്ന ഫര്‍ണ്ണീച്ചര്‍ കട അടക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ കടകള്‍ ബലമായി അടപ്പിക്കില്ലെന്ന് നേതാക്കള്‍ ഉറപ്പ് നല്കിയതാണല്ലോ എന്ന് ചോദിച്ച് കടയിലെ ജീവനക്കാരും രംഗത്തെത്തി. തുടര്‍ന്ന് സമരാനുകൂലികള്‍ കടയിലെ ജീവനക്കാരനെ മര്‍ദിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ സി.ഡി നെറ്റ് പുറത്തു വിട്ടു .
Discussion about this post