ശബരിമല കര്‍മ്മസമിതി നടത്താന്‍ നിശ്ചയിച്ചിരുന്ന രഥയാത്രയും 18 ന് 120 ഹിന്ദു സംഘടനകളെ അണിനിരത്തി നടത്തുവാന്‍ തീരുമാനിച്ച സെക്രട്ടേറിയേറ്റ് വളയലും മാറ്റിവെച്ചു . ഈ മാസം 11 മുതല്‍ 13 വരെയായിരുന്നു രഥയാത്ര നടത്താന്‍ തീരുമാനിച്ചിരുന്നത് . പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നാണ് പരിപാടികള്‍ മാറ്റിയതെന്ന് കര്‍മ്മസമിതി നേതാവ് കെപി ശശികല ടീച്ചര്‍ അറിയിച്ചു .
21 ന് നടത്താന്‍ തീരുമാനിച്ചുവെങ്കിലും തൈപ്പൂയമായതിനാല്‍ ആ തിയതിയും മാറ്റുകയായിരുന്നു . അടുത്ത ദിവസം ചേരുന്ന കര്‍മ്മസമിതി യോഗത്തില്‍ പുതുക്കിയ തിയതിയെക്കുറിച്ച് അന്തിമതീരുമാനമുണ്ടാകും .
ഈ മാസം പത്തിന് രഥയാത്രയ്ക്ക് പകരം സംസ്ഥാനത്തെ നൂറ് കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമം നടത്തും . അന്നേ ദിവസം നാമജപം , പൊതുയോഗം തുടങ്ങിയവയും സംഘടിപ്പിക്കും . 14 നു കേരളത്തിലെമ്പാടും നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്ന മകരജ്യോതിയില്‍ മാറ്റമുണ്ടാകില്ല . 19 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ശ്രീ ശ്രീ രവിശങ്കര്‍ പങ്കെടുക്കുന്ന ഭക്തരുടെ മഹാസംഗമം സംഘടിപ്പിക്കും .
Discussion about this post