Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

സുരക്ഷയുടെ പേരില്‍ പോലിസ് പുറപ്പെടുവിച്ച് ഉത്തരവ് പ്രകാരം പന്തളം കൊട്ടാരം പ്രതിനിധിക്ക് പോലും തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കാനാവില്ല, യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവരെ പങ്കെടുപ്പിക്കരുതെന്ന് എസ്പി,എതിര്‍പ്പുമായി പന്തളം കൊട്ടാരം രംഗത്ത്

by Brave India Desk
Jan 10, 2019, 05:59 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പത്തനംതിട്ട: ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്രയില്‍ പോലിസ് വരുത്തിയ നിയന്ത്രണം വിവാദമായി. ഉത്തരവ് പ്രകാരം പന്തളം രാജാവിനു പോലും ഘോഷയാത്രില്‍ പങ്കെടുക്കാനാവില്ല എന്നാ് സൂചന. പന്തളത്ത് നിന്ന് സന്നിധാനത്തേക്കുള്ള തിരുവാഭരണ ഘോഷയാത്രയില്‍ ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത ആരേയും പങ്കെടുപ്പിക്കരുതെന്നാണ് പത്തനംതിട്ട എസ് പിയുടെ ഉത്തരവ് പുറത്തു വന്നു. സുപ്രീംകോടതി വിധിക്കെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെ ഒഴിവാക്കണമെന്നാണ് തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡിനോട് പൊലീസ് നിര്‍ദ്ദേശിക്കുന്നത്. പന്തളം കൊട്ടാരത്തിലെ എല്ലാ അംഗങ്ങളും ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തവരാണ്. അതുകൊണ്ട് തന്നെ നിലവിലെ ഉത്തരവ് അനുസരിച്ച് പന്തളം കൊട്ടാരത്തിലെ പ്രതിനിധികള്‍ക്ക് ആര്‍ക്കും തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ കഴിയില്ല.

Stories you may like

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

തിരുവാഭരണ പേടകം വര്‍ഷങ്ങളായി എടുക്കുന്നവരില്‍ ഒരാളും പ്രതിഷേധത്തിന്റെ ഭാഗമായി കേസുകളില്‍ പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇദ്ദേഹത്തെ ഉള്‍പ്പെടയുള്ള സംഘത്തെയാണ് തിരുവാഭരണത്തിനൊപ്പം അയയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇവര്‍ക്കെല്ലാം വിലക്ക് വരുന്നത് ഘോഷയാത്രയെ ബാധിക്കും. കനത്ത സുരക്ഷ പോലിസ് ഏര്‍പ്പെടുത്തുമെന്നിരിക്കെ ഇവരെ പങ്കെടുപ്പിക്കില്ല എന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പന്തളം കൊട്ടാരത്തിന്റെ നിലപാട്.

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചു കൊണ്ട് എസ്പി പുറപ്പെടുവിച്ച ഉത്തരവിലാണ് പന്തളം കൊട്ടാര പ്രതിനിധിക്ക് പോലും പങ്കെടുക്കാനാവാത്ത തരത്തിലെ പരാമര്‍ശങ്ങളുള്ളത്.

പ്രതിഷേധാര്‍ഹം: ശശികുമാരവര്‍മ്മ

പത്തനംതിട്ട: അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ് പൊലീസ് ഉത്തരവെന്ന് പന്തളം രാജപ്രതിനിധി ശശികുമാര വര്‍മ്മ അറിയിച്ചു. പേടക സംഘം കര്‍ശനമായ വ്രതം എടുക്കുന്നവരാണ്. പരമ്പരാഗതമായി ചില കുടുംബങ്ങളാണ് ഇത് നിറവേറ്റുന്നത്. അവരില്‍ ചിലര്‍ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി കേസില്‍ പെട്ടുപോയി എന്നുള്ളതു കൊണ്ട് അവരെ അകറ്റി നിര്‍ത്താന്‍ നിലവിലെ സ്ഥിതി അനുസരിച്ച് കഴിയില്ലെന്നും ശശികുമാര വര്‍മ്മ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധമുയര്‍ത്താന്‍ തന്നെയാണ് കൊട്ടാരത്തിന്റെ തീരുമാനം. വൈകിയ വേളയിലെ തീരുമാനത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം. രാഘവര്‍മ്മ രാജയാണ് ഇത്തവണ ഘോഷയാത്രയെ അനുഗമിക്കുന്ന പന്തളം കൊട്ടാര പ്രതിനിധി. ആചാര സംരക്ഷണ പ്രതിഷേധങ്ങളില്‍ ഇദ്ദേഹവും പങ്കെടുത്തിട്ടുണ്ട്

Tags: sabarimalaThiruvabharanamPandalam
Share307TweetSendShare

Latest stories from this section

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

Discussion about this post

Latest News

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies