ശബരിമലയിലേക്ക് പോകുന്ന തിരുവാഭരണ ഘോഷയാത്രയില്‍ നിന്നും നാമജപത്തില്‍ പങ്കെടുത്തതില്‍ കേസുള്ളവരെ മാറ്റിനിര്‍ത്തില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധി നാരായണ വര്‍മ്മ വ്യക്തമാക്കി. നാമം ജപിച്ചതിന് കേസുണ്ടെന്ന പേരില്‍ ആരെയും തിരുവാഭരണ ഘോഷയാത്രയില്‍ നിന്നും മാറ്റി നിര്‍ത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. നാമം ജപിക്കുന്നത് ഒരു തെറ്റല്ലെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇത് കൂടാതെ തിരുവാഭരണ ഘോഷയാത്രയില്‍ അനുഗമിക്കുന്നവരുടെ പക്കല്‍ നിന്നും സത്യവാങ്മൂലം എഴുതി വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പന്തളം കൊട്ടാരത്തിന് പാസ് നല്‍കുന്നതിനെ സംബന്ധിച്ച് ഒരു നിര്‍ദ്ദേശം പോലീസ് നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജനുവരി 12നു തുടങ്ങുന്ന തിരുവാഭരണ ഘോഷയാത്രയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കില്‍ പോലീസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്നാണ് ലഭ്യമാകുന്ന സൂചന . പൊലീസിനെ ആക്രമിച്ചവരെയും പൊതുമുതൽ നശിപ്പിച്ചവരെയും ക്രിമിനൽ കേസിൽപ്പെട്ടവരെയും ഒഴിവാക്കി മറ്റുള്ളവർക്ക് ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് നൽകാമെന്ന് ജില്ലാ പൊലീസ് ചീഫ് ടി.നാരായണൻ അറിയിച്ചതായാണ് വിവരം. പന്തളം കൊട്ടാരത്തിന്റെ ശക്തമായ എതിര്‍പ്പാണ് ഇത്തരമൊരു ഇളവിന് പോലീസിനെ നിര്‍ബന്ധിതമാക്കിയിരിക്കുന്നത് .
ഇന്നും നാളെ ഉച്ചയ്ക്ക് മുന്‍പുമായിട്ടാണ് പോലീസ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക . നാളെ ഉച്ചയ്ക്ക് 1ന് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണഘോഷയാത്ര ആരംഭിക്കും
Discussion about this post