കൊച്ചി: കോഴിക്കോട് മിഠായിത്തെരുവ് കേന്ദ്രീകരിച്ച് വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ സിപിഎം ശ്രമം നടത്തിയെന്ന ആരോപണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി. രമേശ്. ഹര്‍ത്താല്‍ ദിനം മിഠായിത്തെരുവിലെ കടകള്‍ തുറന്നത് ഈ ലക്ഷ്യത്തോടെയാണെന്നും എം.ടി. രമേശ് പറഞ്ഞു. നെടുമങ്ങാട് പോലീസ് സ്റ്റേഷന് ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പൂര്‍ണ്ണമായും പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊച്ചിയില്‍ യുവമോര്‍ച്ച സംസ്ഥാന സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം.ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ഭക്തരുടെ ഭാഗത്തുനിന്നുണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു. മുന്‍കാല ഹര്‍ത്താലുകളെ അപേക്ഷിച്ച് ശബരിമല കര്‍മ്മ സമിതിയുടേത് പൊതുവേ സമാധാനപരമായിരുന്നുവെന്നും രമേശ് പറഞ്ഞു.
Discussion about this post