2011ല്‍ ഇടത് സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ജയില്‍ വകുപ്പ് വിട്ടയച്ച പ്രതികളില്‍ കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ കൊലക്കേസിലെ പ്രതികളും ഉള്‍പ്പെടുന്നു. യുവമോര്‍ച്ച നേതാവ് കെ.ടി.ജയകൃഷ്ണന് മാസ്റ്ററെ കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികളെയാണ് 2011ല്‍ വിട്ടയച്ചത്. ഇവര്‍ പത്ത് കൊല്ലത്തിലധികം തടവ് അനുഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ നടപടി. 209 പേരെയായിരുന്നു ജയില്‍ വകുപ്പ് വിട്ടയച്ചത്. പ്രതികളുടെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കാതെയാണ് സര്‍ക്കാരിന്റെ ഈ നടപടിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഈ നടപടി ഇന്ന് റദ്ദാക്കിയിരുന്നു.
1999 ഡിസംബര്‍ ഒന്നിനായിരുന്നു കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ കൊല്ലപ്പെട്ടത്. അന്ന് പകല്‍ മൊകേരി യു.പി സ്കൂളില്‍ ക്ലാസെടുത്തുകൊണ്ടിരുന്ന ജയകൃഷ്ണന് മാസ്റ്ററെ നാല്‍പ്പതോളം കുട്ടികുളുടെ മുന്നില്‍ വെച്ചായിരുന്നു ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. 55 മുറിവുകള്‍ ജയകൃഷ്ണന്റെ ശരീരത്തിലുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.
Discussion about this post