പരമ്പരാഗത കാനന പാതയില്‍ കാട്ടാനക്കൂട്ടം വീണ്ടും തീര്‍ഥാടകരെ ആക്രമിച്ചു . മംഗലാപുരം , വിജയവാഡ സ്വദേശികളായ അഞ്ചുപേരെ കോട്ടയം മെഡിക്കല്‍ കോളേജിലും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു .
കഴിഞ്ഞദിവസം രാത്രി മുക്കുഴിയില്‍ നിന്നും അര കിലോമീറ്റര്‍ അകലെ ചീനിത്താവളത്താണ് കാട്ടാനകളുടെ സംഘം തീര്‍ഥാടകരെ ആക്രമിച്ചത് . രാത്രി ഏഴുമണിയോടെയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 15 അംഗ സംഘം ചീനിത്താവളത്തിലെത്തിയത് .
അപ്രതീക്ഷിതമായ ആക്രമണത്തില്‍ തീര്‍ഥാടകര്‍ ചിതറിയോടുകയായിരുന്നു . ഇവരുടെ നിലവിളികേട്ട് എത്തിയ വനപാലകര്‍ ആനക്കൂട്ടത്തെ തുരത്തിയോടിച്ച ശേഷം മുക്കുഴി വരെ ആംബുലന്‍സ് എത്തിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത് . ചിതറിയോടിയവരെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല . ഇവര്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സേലം സ്വദേശിയായ പരമശിവം കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ടിരുന്നു . അതെ സ്ഥലത്ത് വെച്ച് തന്നെയാണ് ഇത്തവണയും ആക്രമണം നടന്നിരിക്കുന്നത് .
Discussion about this post