ശബരിമല: ഭക്തര്‍ക്ക് ദര്‍ശന പൂണ്യമൊരുക്കുന്ന മകരവിളക്ക ഇന്ന്. ന്തളം കൊട്ടാരത്തില്‍ നിന്ന് ആഘോഷമായി കൊണ്ടുവരുന്ന തിരുവാഭരണം വൈകിട്ട് 5.30ന് ശരംകുത്തിയില്‍ നിന്ന് ദേവസ്വം അധികൃതര്‍ തീവെട്ടിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കും.
പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും. തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.30ന് ദീപാരാധന. തുടര്‍ന്നു പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിയും.
വൈകിട്ട് 7.52ന് ആണ് ഇത്തവണത്തെ മകരസംക്രമ പൂജ കവടിയാര്‍ കൊട്ടാരത്തില്‍ നിന്നു ദൂതന്‍ വശംകൊടുത്തുവിട്ട അയ്യപ്പമുദ്രയിലെ നെയ്യാണ് അഭിഷേകം ചെയ്യുന്നത്. ഇതിനായി തിരുവാഭരണം അഴിച്ചുമാറ്റും. തുടര്‍ന്നു വീണ്ടും ചാര്‍ത്തിയാണ് മകരസംക്രമ പൂജ നടക്കുക.
കനത്ത സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.
Discussion about this post