മുംബൈ: മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തില്‍ കുറവ് രേഖപ്പെടുത്തി. ഏപ്രിലില്‍ 2.65ശതമാനം ആയിരുന്നത മെയില്‍ 2.36ശതമാനമായി കുറഞ്ഞു. തുടര്‍ച്ചയായി ഏഴാമത്തെ മാസമാണ് മൊത്തവില പണപ്പെരുപ്പ നിരക്ക് കുറയുന്നത്.
എണ്ണ, നിര്‍മാണ വസ്തുക്കള്‍ തുടങ്ങിയവയുടെ വിലയിടിവാണ് പണപ്പെരുപ്പം കുറയാന്‍ സഹായിച്ചത്.
ഭക്ഷ്യ വില സൂചിക 3.8ശതമാനമായി ഉയര്‍ന്നു. പയറുവര്‍ഗങ്ങളുടെ വിലക്കയറ്റമാണ് സൂചികയില്‍ പ്രതിഫലിച്ചത്. എണ്ണ മൊത്തവില സൂചിക മെയ് മാസത്തില്‍ 10.51 ശതമാനമായി കുറഞ്ഞു. ഏപ്രിലില്‍ ഇത് 13.31 ശതമാനമായിരുന്നു.
Discussion about this post