നടന് നസിറുദ്ദീന്‍ ഷായുടെ ദേശ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സഹോദരന് സയ്യിദ് റിസ്വാന് അഹമദ് രംഗത്തെത്തി. മുസ്ലീങ്ങള്‍ സുരക്ഷിതരല്ലാത്തത് മുസ്ലീം ഭൂരിപക്ഷ രാജ്യത്താണെന്നും നസിറുദ്ദീന്‍ ഷായുടെ പ്രസ്താവന നിരുത്തരവാദപരവും വീണ്ടുവിചാരമില്ലാത്തതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവില്‍ ഇന്ത്യയില്‍ ന്യൂനപക്ഷ സമുദായത്തെ ആരെങ്കിലും ചോദ്യം ചെയ്യുന്നതോ അവരോട് ഇന്ത്യക്കാരായി പെരുമാറണമെന്ന് പറയുന്നതോ ആണ് അസഹിഷ്ണുതയായി പറയപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് കപട മതേതര വാദികളുടെയും അസഹിഷ്ണുക്കലായ മുസ്ലീങ്ങളുടെയും വ്യാജ പ്രചരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് കൂടാതെ ബാബറി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം പണിയണോ വേണ്ടയോ എന്ന കാര്യത്തില്‍ ഹിന്ദുക്കള്‍ തീരുമാനം എടുക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. ബാബറി മസ്ജിദിന് അടിയില്‍ മനുഷ്യ നിര്‍മ്മിതമായ ഒരു കെട്ടിടം ഉണ്ടായിരുന്നതായി പുരാവസ്തു വിഭാഗം വ്യക്തമാക്കിയിട്ടുണ്ടെന്നും ശ്രീരാമന്റെ ജന്മസ്ഥലത്തെപ്പറ്റിയുള്ള തര്‍ക്കം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രം നിര്‍മ്മിക്കണോ വേണ്ടയോ എന്ന തീരുമാനം ഹിന്ദുക്കള്‍ക്ക് വിട്ട് നല്‍കുന്നത് മുസ്ലീങ്ങളുടെ മനോഹരമായ നിമിഷമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോഴുണ്ടായ വിഭജനത്തില്‍ ഇന്ത്യ മതേതര രാജ്യമായി നിലനില്ക്കണമെന്നായിരുന്നു എല്ലാ വിശ്വാസ സമൂഹവും ആഗ്രഹിച്ചിരുന്നതെന്നും ഇതിന് പ്രത്യുപകാരമായി മുസ്ലീങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നെഹ്രുവിന്റെ കാലം തൊട്ട് മുസ്ലീങ്ങള്‍ക്ക് പ്രത്യേക പരിഗണനയാണ് നല്കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ തന്റെ കുട്ടികള്‍ വളര്‍ന്ന് വരുന്നുണ്ടെന്ന കാര്യത്തെ താന്‍ ഭയത്തോടെയാണ് നോക്കിക്കാണുന്നതെന്ന് നസിറുദ്ദീന്‍ ഷാ പറഞ്ഞിരുന്നു. ഇതിന് പിന്തുണയുമായി പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനും രംഗത്തെത്തിയിരുന്നു. ഇമ്രാന് ഖാന് തന്റെ സ്വന്തം രാജ്യത്തെ ന്യൂനപക്ഷത്തിന്റെ കാര്യം മാത്രം നോക്കിയാല്‍ മതിയെന്നായിരുന്നു ഇന്ത്യയുടെ മറുപടി.
Discussion about this post