കൊല്ലം: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമര്‍പ്പിക്കുമ്പോള്‍ പ്രതിഷേധവുമായി സിപിഎം എംഎല്‍എമാരും മന്ത്രിമാരും. ബൈപാസ് ഉദ്ഘാടന ചടങ്ങില്‍ നിന്നും സ്ഥലം എംഎല്‍എയെയും മേയറെയും ഒഴിവാക്കിയെന്നാണ് സിപിഎം ആരോപണം.
കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ജന പ്രതിനിധികളെ ഒഴിവാക്കിയ നടപടി കൊല്ലത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് എം. നൗഷാദ് എംഎല്‍എ പറഞ്ഞു. ജനാധിപത്യമൂല്യങ്ങളും പ്രോട്ടോകോളും കേന്ദ്ര സര്‍ക്കാറും ബിജെപിയും ലംഘിച്ചെന്നും എംഎല്‍എ പറഞ്ഞു. ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചു.
വി മുരളീധരന്‍ എംപി, ഒ രാജഗോപാല്‍ എംഎല്‍എ എന്നിവരെ ഉള്‍പ്പെടുത്തിയതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. നേരത്തെ മുഖ്യമന്ത്രി ഇദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ പദ്ധതിയുടെ പങ്കാളിയായ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇത് സിപിഎമ്മിന് വലിയ തിരിച്ചടിയായിരുന്നു.
സിപിഎം തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. ഒ രാജഗോപാലിനെയും നൗഷാദിനെയും താരതമ്യം ചെയ്യേണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കൊല്ലം എംപി എം.കെ പ്രമചന്ദ്രനാണ് പ്രശ്‌നം വഷളാക്കിയതെന്നും ഇടത് എംഎല്‍എമാര്‍ ആരോപിക്കുന്നു.
നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ പങ്കാളിത്തത്തോടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പല പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളില്‍ നി്ന്ന് ഒഴിവാക്കപ്പെടുന്ന സാഹചര്യമുണ്ടെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നേരത്തെ പരാതിപ്പെട്ടിരുന്നു. കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതും വിവാദമായിരുന്നു.
അതേ നിലയിലുള്ള മറുപടിയാണ് ഇപ്പോള്‍ സിപിഎമ്മിനും ഇടത് പ്രതിനിധികള്‍ക്കും ലഭിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post