ഡല്‍ഹി: ചികിത്സ തേടുന്നതിനായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അമേരിക്കയിലേക്ക് പോകുന്നു. വൃക്കമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ ജെയ്റ്റ്ലി വിദഗ്ധ ചികിത്സക്കായാണ് അമേരിക്കയിലേക്ക് പോകുന്നത്.
ഞായറാഴ്ച രാത്രിയാണ് അദ്ദേഹം യു.എസിലേക്ക് തിരിക്കും.
ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരണത്തിന് മുമ്പ് അദ്ദേഹം തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. ജെയ്റ്റ്ലി അവതരിപ്പിക്കുന്ന ആറാമത് ബജറ്റാണ് ഇത്
നേരത്തെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് ജെയ്റ്റ്ലി ചികിത്സ തേടിയിരുന്നത്. 2018 മേയ് 14 ന് അദ്ദേഹം വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായി. അന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനാണ് ധനകാര്യ വകുപ്പിന്റെ അധിക ചുമതല നല്‍കിയിരുന്നത്.
.
Discussion about this post