കടം വാങ്ങിയ ആള് ആത്മഹത്യ ചെയ്ത സംഭവുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ ചെമ്മണ്ണൂര്‍ ജ്വല്ലേഴ്സിന്റെ പേര് പറയാതിരുന്നത് പോളിസിയുടെ ഭാഗമാണെന്ന് മാതൃഭൂമി എഡിറ്റോറിയല്‍ വിഭാഗത്തിലെ ജീവനക്കാരന് സമ്മതിക്കുന്നതുമായി ബന്ധപ്പെട്ട ഓഡിയൊ പ്രചരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു വായനക്കാരന് മലപ്പുറം ഓഫിസിലേക്ക് വിളിച്ച ഫോണ്‍ സംഭാഷണത്തിലാണ് ചില അഡ്ജസ്റ്റുമെന്റുകളെല്ലാം വേണ്ടി വരുമെന്ന് എഡിറ്റോറിയുമായി ബന്ധപ്പെട്ട് ഫോണ്‍ എടുത്ത ജീവനക്കാരന് പറയുന്നത്.
ഇത് സംബന്ധിച്ച ടെലിഫോണ്‍ സംഭാഷണങ്ങള്‍ വാട്സ് അപ്പ് നവമാധ്യമങ്ങളിലുടെ പ്രചരിക്കുന്നുണ്ട്. പരസ്യങ്ങള്‍ക്ക് വേണ്ടി പരസ്യദാതാക്കളായ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ മുക്കുന്നു എന്ന ആക്ഷേപം വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് ഓഡിയൊ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തിരൂരില്‍ ചെമ്മണൂര്‍ ജ്വല്ലേഴ്സിന്റെ ഉള്ളില്‍ വച്ച് താനൂര്‍ കെ പൂരം സ്വദേശി ഇസ്മയില്‍ പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്തത് . ഇദ്ദേഹം മകളുടെ കല്ല്യാണാവശ്യത്തിന് ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയിരുന്നു തുടര്‍ന്ന് പ ണം ലഭിക്കാന്‍ ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തി, അപമാനിച്ചു തുടങ്ങി ആരോപണങ്ങളാണ് ചെമ്മണ്ണൂരിനെതിരെ ഉയരുന്നത്.
ഓഡിയൊ കേള്‍ക്കുക-
ഓഡിയോ കേള്‍ക്കുന്നതിനു ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക
[youtube url=”https://www.youtube.com/watch?v=mEltugCGNfk” width=”500″ height=”300″]
Discussion about this post