.
കെഎസ്ആര്‍ടിസി തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് നാളെ അര്‍ധരാത്രി മുതല്‍ ആരംഭിക്കും. സംയുക്ത തൊഴിലാളി സമിതി ആണ് പണിമുടക്കിന് അഹ്വാനം ചെയ്തത്.ബിഎംഎസ് പക്ഷേ സമരത്തില്‍ പങ്കെടുക്കുന്നില്ല.
മാനേജ് മെന്റ് തൊഴിലാളികള്‍ക്ക് ഉറപ്പ് നല്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുക, പിരിച്ചുവിട്ട മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് .കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ വ്യവസ്ഥകള്‍ നടപ്പിലാക്കാതെ വന്നതോടെയാണ് ഈ മാസം ഒന്നിന് പണിമുടക്ക് സമരം തീരുമാനിച്ചത്.അതേസമയം സാനപത്തിക പ്രതിസന്ധിയിലകപ്പെട്ട കെഎസ്ആര്‍ടിസിയെ അടച്ച് പൂട്ടലിലെത്തിക്കാനെ ഇത്തരം സമരങ്ങള്‍ ഉകരിക്കു എന്നാണ് ചില തൊഴിലാളി സംഘടനകളുടെ നിലപാട്. അനാവശ്യ സമരങ്ങളാണ് ലാഭത്തിലാവേണ്ട സ്ഥപനത്തെ ഈ നിലയിലാക്കിയതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു
Discussion about this post