ഭരണഘടനയെ അപകീര്‍ത്തിപരമായി പ്രദര്‍ശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജനുവരി 12, 13 തീയ്യതികളില്‍ കൊച്ചിയില്‍ വെച്ച് സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവം പരിപാടിക്കെതിരെ പരാതി. മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പത്മജ.എസ്.മേനോനാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
പരിപാടിയുടെ സംഘാടകര്‍ തീവ്രസ്വഭാവമുള്ളവരാണെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിയില്‍ നിന്നും മാറി നിന്നിരുന്നു. ചുംബന സമരത്തിനു നേതൃത്വം നല്‍കിയവരും പരിപാടിയുടെ സംഘാടകരിലുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരിപാടി ശബരിമലയിലെ ആചാര ലംഘനത്തെ ന്യായീകരിക്കുന്ന ഒന്നാണെന്ന വിമര്‍ശനവും ഇതിന് മുന്‍പ് ഉയര്‍ന്നിരുന്നു.
Discussion about this post