ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ആരോഗ്യ നില മെച്ചപ്പെട്ട് വരികയാണെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ആശുപത്രി വിട്ടേക്കുമെന്ന് ബി.ജെ.പി ദേശീയ നേതൃത്വം വ്യക്തമാക്കി. ബി.ജെ.പിയുടെ മീഡിയ തലവനും രാജ്യ സഭാ എം.പിയുമായ അനില്‍ ബാലുനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പന്നി പനി പിടിപ്പെട്ടതിനെത്തുടര്‍ന്ന് ബുധനാഴ്ച അമിത് ഷായെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തനിക്ക് രോഗം പിടിപെട്ട വിവരം അമിത് ഷാ തന്നെ ബുധനാഴ്ച ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
मुझे स्वाइन फ्लू हुआ है, जिसका उपचार चल रहा है। ईश्वर की कृपा, आप सभी के प्रेम और शुभकामनाओं से शीघ्र ही स्वस्थ हो जाऊंगा।
— Amit Shah (Modi Ka Parivar) (@AmitShah) January 16, 2019
Discussion about this post