ഉത്തര്‍ പ്രദേശിലെ പ്രയാഗ്രാജില് നടക്കുന്ന കുംഭമേളയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദും പത്നി സവിതാ കോവിന്ദും പങ്കെടുത്തു. ഗംഗാ, യമുനാ, സരസ്വതി എന്നീ നദികളുടെ സംഗമ പ്രദേശത്ത് ഇരുവരും ഗംഗാ പൂജ നടത്തുകയും ചെയ്തു.
ഇന്ന് രാവിലെ 09:30ഓടെ ഇരുവരും വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ബംരൗലി വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നു. ഇവരെ ഗവര്‍ണര്‍ രാം നായിക്കും, മുഖ്യമന്ത്രി യോഗി ആദിത്യനാതും മറ്റ് ക്യാബിനറ്റ് മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു.
Discussion about this post