ബഹിരാകാശ സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ചൈനയുടെ അതേ നിലയിലാണ് ഇന്ത്യെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് കെ.ശിവന് പറഞ്ഞു. ചന്ദ്രനില്‍ ഇതുവരെ ആരും എത്തിപ്പെടാത്ത പ്രദേശത്തേക്ക് ചാന്ദ്രയാന്‍ 2 എത്തുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിലേക്കായിരിക്കും ചാന്ദ്രയാന്‍ പോകുക.
ചന്ദ്രനെപ്പറ്റി പഠിക്കാനായി ചൈന അയച്ച ചാങ് 4 ചന്ദ്രനില്‍ ഇറങ്ങി രണ്ട് ദിവസം കഴിഞ്ഞിരിക്കുന്ന വേളയിലാണ് കെ.ശിവന് ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. ചന്ദ്രന്റെ ഇരുണ്ട പ്രദേശത്തേക്കാണ് ചൈന ചാങ് 4നെ അയച്ചത്. ആദ്യമായിട്ടാണ് ഈ പ്രദേശത്തേക്ക് ഒരു വാഹനമെത്തുന്നത്.
അതേസമയം 2022ല്‍ മനുഷ്യനെ ബഹിരാകാശത്തേക്കെത്തിക്കുന്ന ഇന്ത്യയുടെ പദ്ധതിയാ ഗഗന്യാന് പദ്ധതിക്ക് വേണ്ടി ഇന്ത്യയെ സഹായിക്കാമെന്ന് പല രാജ്യങ്ങളും അറിയിച്ചിട്ടുണ്ടെന്ന് കെ.ശിവന് പറഞ്ഞു. ഇതില്‍ ഫ്രാന്‍സും റഷ്യയും ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും വൈദഗ്ദ്ധ്യവും സഹായവും ഉപയോഗിക്കുന്നത് കൊണ്ട് കൂടുതല്‍ ലാഭമുണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ വര്‍ഷം 32 പദ്ധതികളാണ് ഐ.എസ്.ആര്.ഒ നടത്താനിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഉപഗ്രഹമായ കലംസാറ്റ് ഈ വര്‍ഷം വിക്ഷേപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഐ.എസ്.ആര്.ഒയുടെ പദ്ധതികളെപ്പറ്റി കുട്ടികളും വിദ്യാര്‍ത്ഥികളും അറിഞ്ഞിരിക്കണമെന്ന് കെ.ശിവന് പറഞ്ഞു. ഐ.എസ്.ആര്.ഒയുടെ യംഗ് സയന്റ്ിസ്റ്റ് പദ്ധതിയിലേക്ക് കുട്ടികള്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post