വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ മേലുള്ള കുരുക്ക് മുറുകുന്നു. കള്ളപ്പണം വെളുപ്പിച്ചതിന് സക്കീര്‍ നായിക്കിന്റെ 16.40 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് കണ്ടുകെട്ടിയിട്ടുണ്ട്. മുംബൈയിലെയും പൂനെയിലുമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
ഇത് മൂന്നാം തവണയാണ് സക്കീര്‍ നായിക്കിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത്. നായിക്കിനെതിരെ എന്‍.ഐ.എ സമര്‍പ്പിച്ച എഫ്.ഐ.ആറിന് പുറകെയാണ് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് കേസെടുത്തത്. ഇപ്പോള്‍ കണ്ടുകെട്ടിയ സ്വത്തുക്കള്‍ കൂടി കൂട്ടി മൊത്തത്തില്‍ 50.49 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നും കടന്നുകളഞ്ഞ സക്കീര്‍ നായിക്ക് നിലവില്‍ മലേഷ്യയിലാണെന്ന് പറയപ്പെടുന്നു.
Discussion about this post