ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചുകൊണ്ട് തിരുവനന്തപുരത്ത് ശബരിമല കര്‍മ്മ സമിതി നടത്തുന്ന അയ്യപ്പ ഭക്ത സംഗമം ആരംഭിച്ചു. രണ്ട് ലക്ഷം അയ്യപ്പ ഭക്തരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഭക്തരുടെ നാമജപയാത്ര പുത്തരിക്കണ്ടം മൈതാനത്തിലേക്ക് വന്നു കൊണ്ടിരിക്കുന്നു. പാളയത്ത് നിന്നാണ് നാമജപഘോഷയാത്ര ആരംഭിച്ചത്.
പരിപാടിയില്‍ മുഖ്യാതിഥി മാതാ അമൃതാനന്ദമയിയാണ്. നിരവധി ആദ്ധ്യാത്മിക ആചാര്യന്മാരും സാമുദായിക നേതാക്കന്മാരും അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്.
വിശ്വാസ സംരക്ഷണത്തിനായി ഹൈന്ദവ സമൂഹം ഒന്നായി മുന്നോട്ട് നീങ്ങുകയാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു. ശബരിമലയ്ക്ക് കളങ്കമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഏതറ്റം വരെയും പോകുമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
Discussion about this post