ശനിയാഴ്ച കൊല്‍ക്കത്തയില്‍ നടന്ന റാലിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . പ്രതിപക്ഷ ഐക്യം അഴിമതിക്കാരുടെ കൂട്ടായ്മയാണെന്ന് നരേന്ദ്രമോദി പരിഹസിച്ചു . ബിജെപിയുടെ സഖ്യം 125 കോടി ജനങ്ങളുമായിട്ടാണ് എന്നും മോദി പറഞ്ഞു .
പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ ഒരു പ്രത്യേകതരം സഖ്യമാണ് . നേത്രുത്വ സ്ഥാനം പാരമ്പര്യമായി കിട്ടിയവരുടെ കൂട്ടായ്മയാണ് . ആ കൂട്ടായ്മ സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും തട്ടിപ്പിന്റെയും അസ്ഥിരതയുടേയും സഖ്യമാണെന്നും മോദി വിമര്‍ശനം ഉന്നയിച്ചു .
കൊല്‍ക്കത്തയിലെ വേദിയിലുണ്ടായിരുന്ന നേതാക്കളില്‍ അധികവും സ്വാധീന ശക്തിയുള്ള നേതാക്കളുടെ മക്കളോ സ്വന്തം മക്കളെ രാഷ്ട്രീയത്തില്‍ ഇറക്കാന്‍ ആഗ്രഹിചിരുന്നവരോയാണ് അവര്‍ക്ക് പണത്തിന്റെ പിന്തുണയാണെങ്കില്‍ നമുക്ക് ജനങ്ങളുടെ പിന്തുണയാണെന്നും മോദി പറഞ്ഞു .
അവര്‍ പരസ്പരം സഖ്യം ചേര്‍ന്നു . നമ്മള് 125 കോടി ജനങ്ങളുമായി സഖ്യം ചേര്‍ന്നു . ഇതില്‍ ഏതു സഖ്യമാണ് ശക്തമെന്നാണ് നിങ്ങള്‍ വിചാരിക്കുന്നതെന്ന് മഹാരാഷ്ട്രയിലെയും ഗോവയിലെക്കും ബൂത്ത് തല പ്രവര്‍ത്തകരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രവര്‍ത്തകരോടായി മോദി ആരാഞ്ഞു .
Discussion about this post