സ്ഥലമിടപാട് നടത്തുമ്പോള്‍ 20,000 രൂപയലധികം പണമായി നല്‍കിയവരെ പിടികൂടാന്‍ ഒരുങ്ങി ആദായനികുതി വകുപ്പ് . ഇതിന്റെ ഭാഗമായി ഇത്തരത്തില്‍ ഇടപാടുകള്‍ നടത്തിയവര്‍ക്ക് നോട്ടീസ് നല്‍കുന്നതിനാണ് വകുപ്പ് ഒരുങ്ങുന്നത് . ഭൂമി വാങ്ങിയവര്‍ക്കും കൈമാറിയവര്‍ക്കും ഇത്തരത്തില്‍ നോട്ടീസ് അയക്കാനാണ് ആലോചന .
ഡല്‍ഹിയിലാണ് ആദായനികുതി വകുപ്പ് നടപടി ആരംഭിച്ചിരിക്കുന്നത് . ഡല്‍ഹി ഡിവിഷന്‍ 20,000 രൂപയിലധികം പണമായി നല്‍കി സ്ഥലമിടപാടുകള്‍ നടത്തിയവരുടെ വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ് . 2015 മുതല്‍ 2018 വരെ നടന്ന ഇടപാടുകളാണ് ഡല്‍ഹി ഡിവിഷനിലെ 21 സബ് രെജിസ്ട്രാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് പരിശോധിച്ച് വരുന്നത് .
2015 ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന നിയമപ്രകാരം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ 20,000 രൂപയ്ക്ക് മുകളില്‍ ആണെങ്കില്‍ ബാങ്ക് അക്കൗണ്ട് വഴി ചെക്ക് , ആര്‍.ടി.ജി.എസ് വഴിയോ അല്ലെങ്കില്‍ മറ്റ് ഇലക്ട്രോണിക് പെയ്മെന്റ് സംവിധാനങ്ങള്‍ വഴിയായിരിക്കണം . അല്ലാത്ത പക്ഷം ഭൂമി വില്‍ക്കുന്നയാള്‍ തനിക്ക് ലഭിച്ച നോട്ടുകള്‍ക്ക് തുല്യമായ തുക പിഴയായി ഒടുക്കേണ്ടി വരും .
Discussion about this post