തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക വിമാനത്തില്‍ മധുരയില്‍ പോയതിന് ചെലവിട്ടത് 7.60 ലക്ഷം രൂപയെന്ന് രേഖകള്‍. ഇതിനുചെലവായ തുക ബെംഗളൂരുവിലെ ടി.എ. ജെറ്റ്സ് എന്ന സ്വകാര്യവിമാനക്കമ്പനിക്ക് നല്‍കാനായി സംസ്ഥാന പോലീസ് മേധാവിയുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് പൊതുഭരണവകുപ്പ് കഴിഞ്ഞദിവസം കൈമാറി. പൊതുഭരണവകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍നിന്നാണ് പണം നല്‍കിയത്.
നവംബര്‍ ആറിന് മധുരയില്‍ ദളിത് ശോഷണ്‍മുക്തി മഞ്ചിന്റെ ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനായിരുന്നു പ്രത്യേക വിമാനത്തില്‍ യാത്ര.അന്നുതന്നെ തിരുവനന്തപുരത്തേക്ക് മടങ്ങുകയും ചെയ്തു.
കഴിഞ്ഞവര്‍ഷം തൃശ്ശൂരില്‍ പാര്‍ട്ടി പരിപാടി നടക്കുന്നതിനിടെ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്ത് തിരുവനന്തപുരത്തേക്ക് പോയതും വിവാദമായിരുന്നു. പാര്‍ട്ടി ജില്ലാസമ്മേളനം നടക്കുന്നിതിനിടെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതിനും ഓഖി നഷ്ടം വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘവുമായി ചര്‍ച്ചനടത്തുന്നതിനുമായിരുന്നു നാട്ടിക ഹെലിപ്പാഡില്‍നിന്ന് യാത്രചെയ്തത്. പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇടപെട്ടായിരുന്നു ചിപ്സണ്‍ ഏവിയേഷന്‍ കമ്പനിയുടെ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത്. യാത്ര വിവാദമായതോടെ ചെലവ് പാര്‍ട്ടി വഹിക്കുമെന്ന് പറഞ്ഞ് തലയൂരുകയായിരുന്നു.
പ്രളയാനന്തര പ്രതിസന്ധി തരണംചെയ്യാന്‍ പദ്ധതി വെട്ടിക്കുറയ്ക്കല്‍ അടക്കം വ്യാപകമായ ചെലവുചുരുക്കല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സാധാരണക്കാരായ സര്‍ക്കാര്‍ ജീവനക്കാരെ വരെ സാലറി ചലഞ്ചില്‍ ൂബലമായി ഉള്‍പ്പെടുത്ത പിഴിയുന്നതിനിടെയാണ് സര്‍ക്കാര്‍ ധൂര്‍ത്ത് തുടരുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷ വാഹനങ്ങളുടെ എണ്ണം കൂട്ടിയതും ആഡംബര കാര്‍ വാങ്ങിയതും, ഐഎഎസ് ഉദ്യോഗസ്ഥരുടെ ആനൂകൂല്യം വര്‍ധിപ്പിച്ചതും ചര്‍ച്ചയായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥരുടെ അനുകൂല്യം വര്‍ധിപ്പിക്കുക വഴി അന്‍പത് കോടിയാണ് ചിലവഴിക്കപ്പെടുന്നത്. സാധാരണക്കാരോട് മാസ ശബബളം ബലമായി പിടിച്ചുവാങ്ങുന്ന സര്‍ക്കാരും മന്ത്രിമാരും അല്പമെങ്കിലും ഔചിത്യം കാണിക്കണമെന്ന ആവശ്യം ശക്തമാണ്. കേരളം പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് കോടികള്‍ ചിലവഴിച്ച് വനിതാ മതില് നടത്താന്‍ ഉത്തരവിട്ടതും പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിന്റെ കണക്കുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post