ലഖ്‌നൗ : ഭാര്യ മയക്കുമരുന്ന് നൽകി കെട്ടിയിട്ടശേഷം ശരീരത്തിൽ പൊള്ളൽ ഏൽപ്പിച്ചതായി ഭർത്താവിന്റെ പരാതി. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് സംഭവം നടന്നത്. പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയശേഷം കെട്ടിയിടുകയും സ്വകാര്യ ഭാഗങ്ങളിൽ അടക്കം സിഗരറ്റ് കൊണ്ട് പൊള്ളൽ ഏൽപ്പിക്കുകയും ചെയ്തു എന്നാണ് ഭർത്താവ് പരാതി നൽകിയിരിക്കുന്നത്.
ബിജ്നോർ സ്വദേശിയായ മനൻ സെയ്തി എന്ന യുവാവാണ് ഭാര്യ മെഹർ ജഹാനെതിരെ പരാതി നൽകിയിട്ടുള്ളത്. യുവാവിന്റെ പരാതിയെ തുടർന്ന് പോലീസ് ഇദ്ദേഹത്തിന്റെ ഭാര്യയെ അറസ്റ്റ് ചെയ്തു. മെഹർ ജഹാൻ ഭർത്താവിനെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കൂടി ലഭിച്ചതോടെയാണ് അറസ്റ്റ് നടപടിയിലേക്ക് കടന്നത് എന്നാണ് പോലീസ് അറിയിക്കുന്നത്.
ഒരു വർഷം മുൻപായിരുന്നു ഈ ദമ്പതികളുടെ വിവാഹം നടന്നിരുന്നത്. വിവാഹശേഷം ഇരുവരും കുടുംബം വിട്ട് മറ്റൊരു മാറി താമസിക്കുകയായിരുന്നു. ഭാര്യയുടെ നിർബന്ധപ്രകാരമായിരുന്നു മാറി താമസിച്ചത് എന്നാണ് മനൻ സെയ്‌തി അറിയിക്കുന്നത്. ഇയാൾ പോലീസിന് മുൻപിൽ സമർപ്പിച്ച ദൃശ്യങ്ങളിൽ ഭാര്യ ഇയാളുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതും സിഗരറ്റ് കൊണ്ട് പൊള്ളൽ ഏൽപ്പിക്കുന്നതുമായ ദൃശ്യങ്ങൾ ഉള്ളതായി പോലീസ് വ്യക്തമാക്കി.
Discussion about this post