ത്രിപുരയില്‍ മുമ്പ് ക്രിസ്തുമതത്തിലേക്ക് ചേക്കേറിയിരുന്ന 23 കുടുംബത്തില്‍ പെടുന്നവര്‍ തിരിച്ച് ഹിന്ദമതത്തിലേക്ക് മടങ്ങിയെത്തി. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട 96 പേരാണ് തിരിച്ച് ഹിന്ദുമതത്തിലേക്ക് എത്തിയത്. ഞായറാഴ്ചയാണ് സംഭവം.എന്‍ഡിടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
ജാര്‍ഖണ്ഡ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നും ത്രിപുരയില്‍ തോട്ടം തൊഴിലിനെത്തിയവരാണ് മതം മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദു ജാഗ്രാന്‍ മഞ്ചിന്റെ നേതൃത്വത്തിലാണ് നടപടികള്‍.ത്രിപുരയിലെ ഉനകോതി എന്ന സ്ഥലത്താണ് ഘര്വാപ്സി അരങ്ങേറിയത്.അഗര്‍ത്തലയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം.
മതംമാറിയവര്‍ മുന്‍പ് ഹിന്ദുമതവിശ്വാസികളായിരുന്നു. ഒറാവോ, മുണ്ട തുടങ്ങിയ ഗോത്രവിഭാഗത്തില്‍പ്പെട്ടവരാണ് നേരത്തേ ക്രിസ്തുമതം സ്വീകരിച്ചത്. വിദ്യാഭ്യാസപരവും സാമ്പത്തികപരവുമായ നേട്ടങ്ങള്‍ വാഗ്ദാനം ചെയ്താണ് ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതെന്ന് ഹിന്ദു ജാഗ്രന്‍ മഞ്ച് ആക്ടിവിസ്റ്റ് പറഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടതോടെ അവര്‍ തിരിച്ച് ഹിന്ദുമതത്തിലേക്ക് മടങ്ങുകയായിരുന്നു.
Discussion about this post