കാസർകോട്; സിപിഎം നേതാക്കൾക്കെതിരെ സ്‌ഫോട വസ്തു എറിഞ്ഞ് സിപിഎം പ്രവർത്തകൻ. കാഞ്ഞങ്ങാട് ഗൃഹസന്ദർശനത്തിനെത്തിയതായിരുന്നു നേതാക്കൾ. കൊലക്കേസിൽ ഉൾപ്പെടെ പ്രതിയായ ലാലൂർ സ്വദേശി രതീഷാണ് ആക്രമണം നടത്തിയത്. ലോക്കൽ സെക്രട്ടറി അടക്കമുള്ളവർ ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഒൻപതുമണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ നാട്ടുകാരിയായ കണോത്ത് തട്ട് സ്വദേശിനി ആമിന ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
ലോക്കൽ സെക്രട്ടറിമാരായിരുന്ന അനൂപ്, ബാബുരാജ് ,ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി അരുൺ ബാലകൃഷ്ണൻ എന്നിവർക്ക് നേരെയാണ് രതീഷ് സ്‌ഫോടക വസ്തു എറിഞ്ഞത്. ഷമീർ എന്നയാളുടെ വീട്ടിലേക്ക് സിപിഎം നേതാക്കൾ ഗൃഹസന്ദർശനത്തിന് എത്തിയപ്പോഴായിരുന്നു ആക്രമണം
Discussion about this post