പിറന്നാൾ നിറവിൽ നിൽക്കുന്ന മലയാളത്തിലെ സൂപ്പർ താരം മോഹൻ ലാലിന്റെ പുതിയ സിനിമയായ എമ്പുരാന്റെ പുതിയ ക്യാരക്ടർ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ മോഹൻ ലാൽ തന്നെയാണ് പോസ്റ്റ് ചെയ്തതത്. മലയാള പ്രേക്ഷകർ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചലച്ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. പോസ്റ്റ് ചെയ്ത് നിമിഷ നേരം കൊണ്ട് തന്നെ മലയാളികളുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്.
തോക്ക് പിടിച്ചു നിൽക്കുന്ന സെക്യൂരിറ്റി ഗാർഡ്‌സിന് ഒപ്പം നടന്നു വരുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം. മാസ് ലുക്കിലാണ് താരം നടന്നുവരുന്നത്.
ചിത്രത്തിലൂടെ ഇത് എമ്പുരാന്റെ മാസ് കഥയാണെന്ന് പൃഥ്വി പറഞ്ഞു വയ്ക്കുകയാണ്. ഒരൊറ്റ ഫ്രയിമിൽ നിറയെ സസ്പെൻസുമായാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. പോസ്റ്ററിന് താഴെയായി നിരവധി കമ്മന്റുകളാണ് എത്തുന്നത്. മലയാളത്തിന്റെ മഹാനടന് അഭിനയകുലപതിക്ക്, താരരാജാവിന് ഞങ്ങളുടെ സ്വന്തം ലാലേട്ടന്, ഒരായിരം പിറന്നാൾ ആശംസകൾ എന്നിങ്ങനെയുള്ള കമ്മന്റുകളാണ് കുറിക്കുന്നത്.
മലയാളകരയെ അത്ഭുതപ്പെടുത്തിയും മോഹൻലാൽ എന്ന അത്ഭുത പ്രതിഭ തിരശ്ശീലയിൽ ആടിത്തീർത്തത് ഒട്ടനവധി കഥാപാത്രങ്ങളാണ്. ഇവ ഒന്നും പ്രേക്ഷകരിൽ നിന്ന് മാഞ്ഞുപോവില്ല എന്നതാണ് സത്യം. എന്നാൽ ഇനി വരാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ. ഇന്ന് താരരാജാവിന്റ അറുപത്തിനാലാം പിറന്നാൾ ആഘോഷിക്കുകയാണ്. ഈ നിമിഷത്തിൽ മലയാളിളുടെ സോഷ്യൽ മീഡിയാ പോസ്റ്റുകളും സ്‌റ്റോറികളും ഏറ്റെടുത്തിരിക്കുന്നത് നെഞ്ചിനകത്ത്..ലാലേട്ടൻ ….
മോഹൻലാൽ ഇനിയും നല്ല സിനിമകളിലൂടെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുമെന്നത് ഉറപ്പാണ്. അതിനായി നമുക്ക് കാത്തിരിക്കുക തന്നെ ചെയ്യാം. കേരളക്കരയുടെ ലാലേട്ടന് ഒരായിരം പിറന്നാൾ ആശംസകൾ.
Discussion about this post