ഡല്‍ഹി പോലീസ് പിടികൂടിയ കാസര്‍കോഡ് സ്വദേശി തസ്ലീം എന്ന മുഹ്ത്താസിമിന് തീവ്രവാദ ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ദക്ഷിണേന്ത്യയിലെ ആര്‍.എസ്.എസ് നേതാക്കളെ വധിക്കാന്‍ പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രത്തില്‍ നിന്ന് തസ്ലിം അടങ്ങുന്ന സംഘം രണ്ടു കോടി രൂപയുടെ കരാര്‍ നേടിയെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. ഇത് കൂടാതെ റിപ്പബ്ലിക് ദിനത്തില്‍ പലയിടങ്ങളിലും ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടെന്നും സൂചനയുണ്ട്.
കഴിഞ്ഞ പതിനൊന്നിനായിരുന്നു കാസര്‍കോഡ് പോലീസിന്റെ സഹായത്തോടെ തസ്ലീമിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. തസ്ലീമിനെ കൂടാതെ അഫ്ഗാന്‍ സ്വദേശി വാലി മുഹമ്മദ് സൈഫി, ഡല്‍ഹി സ്വദേശി ഷെയ്ഖ് റിയാജുദ്ദീന്‍ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച കാസര്‍കോട് ജില്ലാ കൗണ്‍സില്‍ അംഗവും ഉദുമ മണ്ഡലം കണ്‍വീനറുമായിരുന്നു തസ്ലീം. പാര്‍ട്ടിയുടെ രഹസ്യങ്ങള്‍ അറിയാന്‍ വേണ്ടിയായിരുന്നു ഇയാള്‍ പാര്‍ട്ടിയില്‍ കയറക്കൂടിയതെന്ന് അഭ്യൂഹങ്ങളുണ്ട്. ഇതേത്തുടര്‍ന്ന് ഇയാളെ സംഘടനയില്‍ നിന്നും ഒഴിവാക്കിയിരുന്നു.
ബേക്കലില്‍ രണ്ട് പാസ്പോര്‍ട്ട് കേസിലും ഒരു അക്രമ കേസിലും തസ്ലീം പ്രതിയാണ്. നിലവിലെ കേസ് അതീവ രഹസ്യ സ്വഭാവമുള്ളതിനാല്‍ പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
Discussion about this post