ലളിത് മോദി വിഷയത്തില്‍ വിദേശകാര്യ മന്ത്രി എടുത്ത തീരുമാനം ശരിയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റലി. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാടും സര്‍ക്കാര്‍ തീരുമാനവും ഒന്ന് തന്നയാണെന്നും അരുണ്‍ ജെയ്റ്റ്ലി ഡല്‍ഹിയില്‍ പറഞ്ഞു.
തീരുമാനത്തിന്റെ കാര്യത്തില്‍ മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. സുഷമ സ്വരാജിന്റെ തീരുമാനം സദ്ദുദേശപരമായിരുന്നുവെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
മോദി വിഷയത്തില്‍ സുഷമ സ്വരാജ് പ്രതിക്കൂട്ടിലായ ശേഷം ഇതാദ്യമായാണ് പരസ്യ പ്രസ്താവനയുമായി ജെയ്റ്റ്ലി രംഗതെത്തുന്നത്. ബിജെപിയിലെ ആഭ്യന്തര കലഹമാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ജെയ്റ്റ്ലിയെ പരോക്ഷമായി വിമര്‍ശിച്ച് കീര്‍ത്തി ആസാദ് എംപി ട്വീറ്റ് ചെയ്തിരുന്നു.
ലളിത് മോദിക്കായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച നോട്ടീസ് നില നില്‍ക്കുന്നുണ്ടെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.
മാനുഷീകമായ സമീപനമാണ് ലളിത് മോദിയുടെ കാര്യത്തില്‍ സ്വീകരിച്ചതെന്നായിരുന്നു സുഷമ സ്വരാജിന്റെ വിശദീകരണം. വിഷയത്തില്‍ സുഷമ സ്വരാജിനെ പിന്തുണച്ച് ബിജെപിയും രംഗത്തെത്തിയിരുന്നു. അതേസമയം സുഷമ സ്വരാജ് രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ശക്തമാക്കി.
Discussion about this post