അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . അദ്ധേഹത്തിന്റെ നില അതീവ ഗുരുതരമാണെന്ന ഡോക്ടര്‍മാരുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത് .
ലാഹോറിലെ പഞ്ചാബ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജിയിലെ പരിശോധനയില്‍ ആരോഗ്യനില ഗുരുതരമല്ലെന്ന് ഡോകടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തിരികെ ജയിലേക്ക് പ്രവേശിപ്പിച്ചു .
ജയിലില്‍ പരിശോധനയ്ക്ക് എത്തിയ അദ്ധേഹത്തിന്റെ ഡോക്ടര്‍ അദനന്‍ ഖാനാണ് ജയിലില്‍ ചികിത്സയ്ക്ക് പരിമിതിയുണ്ടെന്നും ആശുപത്രിയിലേക്ക് മാറ്റുവാനും നിര്‍ദ്ദേശം നല്‍കിയത് . ഷെരീഫിന്റെ ആരോഗ്യ നിലയില്‍ ആശങ്ക മുന്‍പ് പരിശോധന നടത്തിയ പ്രത്യേക മെഡിക്കല്‍ സംഘവും ഉന്നയിച്ചിരുന്നു .
Discussion about this post