അഭിമന്യുവിന്റെ കൊലപാതകം നടന്ന എറണാകുളം മഹാരാജാസ് കോളേജില്‍ വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് എസ്.എഫ്.ഐ. അഭിമന്യുവിനൊപ്പം ആക്രമണം നേരിടേണ്ടി വന്ന അര്‍ജുന്‍ എന്ന രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും കൂട്ടരും തങ്ങളുടെ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നുവെന്ന് കെ.എസ്.യു ചൂണ്ടിക്കാട്ടുന്നു. കെ.എസ്.യുവിന്റെ പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്ന ഒരു വീഡിയോയും കെ.എസ്.യു പുറത്ത് വിട്ടിട്ടുണ്ട്. അഭിമന്യു വധത്തിന്റെ സമയത്ത് ആക്രമണത്തില്‍ പരിക്കേറ്റ അര്‍ജുന് കരളിലായിരുന്നു പരിക്ക് പറ്റിയത്. തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു അര്‍ജുന്‍ കോളേജില്‍ തിരിച്ച് വന്നത്.
ക്യാമ്പസ് ഫാസിസത്തിലേക്ക് എസ്.എഫ്.ഐ തിരിച്ച് പോകുകയാണെന്നും കെ.എസ്.യു ആരോപിക്കുന്നു. മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെട്ട് കോളേജിലെ സമാധാനാന്തരീക്ഷം എസ്.എഫ്.ഐ തകര്‍ക്കുകയാണെന്നും കെ.എസ്.യു ആരോപിക്കുന്നു. തൊട്ടടുത്തെ ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്നുമുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകരും ആക്രമത്തില്‍ പങ്കെടുത്തുവെന്ന് കെ.എസ്.യു ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ആരോപണങ്ങള്‍ എസ്.എഫ്.ഐ തള്ളിക്കളഞ്ഞു. കോളേജിലെ ഒരു വിദ്യാര്‍ത്ഥിയെ മദ്യപിച്ച അവസ്ഥയില്‍ കണ്ടതിനെത്തുടര്‍ന്നാണ് പ്രശ്‌നമുണ്ടായതെന്നും എസ്.എഫ്.ഐ വാദിക്കുന്നു.
അതേസമയം സംഭവത്തില്‍ അറസ്റ്റിലായ ചില എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ലോക്കപ്പില്‍ ഇരുന്നുകൊണ്ട് സെല്‍ഫിയെടുത്ത് സമൂഹ മാധ്യമങ്ങളില്‍ ഇട്ടുവെന്നും കെ.എസ്.യു ആരോപിക്കുന്നു.
https://www.facebook.com/ksu.maharajas/videos/295717064342066/
Discussion about this post