രാഹുല്‍ ഗാന്ധിയുടെ സഹോദരി പ്രിയങ്കാ ഗാന്ധി വദ്രയെ സജീവ രാഷ്ട്രീയത്തിലിറക്കിയതിനെ പരിഹസിക്കുകയാണ് ബി.ജെ.പി. പ്രിയങ്കാ ഗാന്ധി വദ്രയുടെ ഭര്‍ത്താവായ റോബര്‍ട്ട് വദ്രയുടെ പേരില്‍ നിരവധി ആരോപണങ്ങളുണ്ടെന്നും കളങ്കിതനായ ജീവിതപങ്കാളിയുള്ള സ്ത്രീയെ നേതൃത്വത്തില്‍ എത്തിച്ച് സന്തോഷിക്കുകയാണെന്നും ബി.ജെ.പി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി പറഞ്ഞു. എസ്പി-ബിഎസ്പി സഖ്യത്തെ ഭീഷണിപ്പെടുത്താനാണ് കോണ്‍ഗ്രസ് തിടുക്കത്തില്‍ പ്രിയങ്കയെ രാഷ്ട്രീയത്തിലിറക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പിക്ക് ഇതില്‍ യാതൊരു ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്നു ഇന്ദിരാ ഗാന്ധിയോട് പ്രിയങ്കാ ഗാന്ധി വദ്രയ്ക്കുള്ള രൂപസാദൃശ്യത്തെയും സുശീല്‍ കുമാര്‍ മോദി പരിഹസിച്ചു. രാഷ്ട്രീയത്തില്‍ ഡ്യൂപ്ലിക്കേറ്റുകള്‍ വിജയിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. രൂപസാദൃശ്യം മാത്രമാണ് പ്രിയങ്കാ ഗാന്ധിക്കുള്ളത്. രൂപസാദൃശ്യമുള്ളതു കൊണ്ടു മാത്രം ഒരാള്‍ക്കു മറ്റൊരാളുടെ കഴിവുണ്ടായിരുന്നെങ്കില്‍ നമുക്ക് എത്രയേ വിരാട് കോഹ്്ലിമാരും അമിതാഭ് ബച്ചന്മാരും ഉണ്ടാകുമായിരുന്നു. ഇന്ദിരയുമായി പ്രിയങ്കയ്ക്ക് സാദൃശ്യമുണ്ടാകാം എന്നാല്‍ വലിയ അന്തരമുണ്ടെന്നും മോദി പറഞ്ഞു.
ഇന്ദിരാ ഗാന്ധിയുടെ ഭര്‍ത്താവ് ഫിറോസ് ഗാന്ധി മികച്ച വാഗ്മിയായിരുന്നുവെന്നും ഭാര്യാപിതാവായ ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ സംസാരിക്കാനും അദ്ദേഹം മടിച്ചില്ലെന്നും സുശീല്‍ കുമാര്‍ മോദി ചൂണ്ടിക്കാട്ടി. അതേസമയം പ്രിയങ്കാ ഗാന്ധി വദ്രയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര അനധികൃത ഭൂമിയിടപാടുകളില്‍ പെട്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.
Discussion about this post