ചെനാബ് ജലവൈദ്യുതി പദ്ധതി പ്രദേശം പരിശോധിക്കാന്‍ പാകിസ്താന്‍ സംഘത്തെ ഇന്ത്യ അനുവദിക്കും . 1960 ലെ ഇന്‍ഡസ് വാട്ടേര്‍സ് ട്രീറ്റി പ്രകാരം ജലവൈദ്യുതി പദ്ധതികളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാനായി ഇരുരാജ്യങ്ങള്‍ക്കുമുള്ള മാനദണ്ടപ്രകാരമാണ് പരിശോധന ഇന്ത്യ അനുവദിച്ചത് . ഈ മാസം 27 ന് സംഘം ഇന്ത്യയിലെത്തും .
ഇന്ത്യയുടെ നിലപാടിനെ വലിയ മുന്നേറ്റമായിട്ടാണ് പാക് ജലവിഭവമന്ത്രി ഫൈസല്‍ വാവ്ദ വിശേഷിപ്പിച്ചത് . പാകിസ്ഥാനില്‍ ഇമ്രാന്‍ഖാന്‍ന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച കൂടിയാണിത് .
ഇന്‍ഡസ് റിവര്‍ ബേസിന്റെ പ്രധാനഭാഗമാണ് ചെനാബ് റിവര്‍ ബേസിന്‍ . ചന്ദ്ര ,ബാഗ എന്നിവിടങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന നദി ഹിമാചല്‍ പ്രദേശ് , കശ്മീര്‍ എന്നിവിടങ്ങളിലൂടെ ഒഴുകി പാക്കിസ്ഥാനിലേക്ക് എത്തിച്ചേരും .
Discussion about this post