കശ്മീരില്‍ ഭീകവാദികള്‍ക്കെതിരെ പോരാടി വീരമൃത്യു വരിച്ച ലാന്‍സ് നായിക് അഹ്മദ് വാനിക്ക് രാജ്യം അശോക ചക്രം നല്കി ആദരിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് പുരസ്കാരം ലാന്‍സ് നായിക് അഹ്മദ് വാനിയുടെ ഭാര്യ മഹാജബീന്‍ നല്കി. അഹ്മദ് വാനിയുടെ മാതാവും ചടങ്ങില്‍ പങ്കെടുത്തു.
കശ്മീര്‍ താഴ്വരയിലെ ഹിരാപുര്‍ ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലിലായിരുന്നു അഹ്മദ് വാനി വീരമൃത്യു വരിച്ചത്. പ്രദേശത്ത് ലഷ്കര്‍, ഹിസ്ബുള്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. വീരമൃത്യു വരിക്കുന്നതിന് മുന്‍പ് വാനി ലഷ്കറിന്റെ ജില്ലാ കമാന്‍ഡറെ വധിച്ചിരുന്നു. കൂടാതെ ഒരു ഭീകരന് വാനി പരിക്കേല്‍പ്പിക്കുകയും ചെയ്തു.
കരസേനയും 162 ഇന്‍ഫന്‍ട്രി ബറ്റാലിയണിലായിരുന്നു അഹ്മദ് വാനി ആദ്യമായി ചേര്‍ന്നത്. 2007ലും 2018ലും വാനിക്ക് സേനാ മേഡല്‍ ലഭിച്ചിരുന്നു. കുല്‍ഗാം ജില്ലയിലെ ചേകി അഷ്മുജി നിവാസിയായിരുന്നു അഹ്മദ് വാനി.
സൈന്യത്തില്‍ വരുന്നതിന് മുന്‍പ് അഹ്മദ് വാനി സൈന്യത്തിനെതിരെ വിരോധം പ്രകടിപ്പിച്ചിരുന്നു. സുരക്ഷ സൈനികര്‍ക്ക് നേരെ ആക്രമണങ്ങളും മറ്റും വാനി നടത്തിയിരുന്നു. എന്നാല്‍ 2004ല്‍ വാനി ആയുധം വെച്ച് കീഴടങ്ങിയിരുന്നു. തുടര്‍ന്ന് വാനി കരസേനയില്‍ ചേരുകയായിരുന്നു.
Delhi: Lance Naik Nazir Ahmed Wani, who lost his life while killing 6 terrorists in an operation in Kashmir, awarded the Ashok Chakra. Award was received by his wife and mother #RepublicDay2019 pic.twitter.com/3bjYdiwTLp
— ANI (@ANI) January 26, 2019
Discussion about this post