ചരിത്രത്തിലാദ്യമായി നേതാജി സുഭാഷ് ചന്ദ്രബോസിന്റേയും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെയും സ്വാതന്ത്ര്യസമരത്തിലെ സേവനങ്ങള്‍ ഈ ഗവണ്മെന്റ് അംഗീകരിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഐഎന്‍എ വിമുക്തഭടന്മാര്. എഴുപതാം ഗണതന്ത്രദിവസത്തിലെ പരേഡില്‍ പങ്കെടുത്തശേഷം ആണ് ഐ എന്‍ എ വിമുക്തഭടന്മാര് സന്തോഷം പങ്കുവെച്ചത്.
മാതൃഭൂമിയ്ക്ക് വേണ്ടി ജീവത്യാഗം ചെയ്യാനും എല്ലാം ത്യജിച്ച് ബ്രിട്ടീഷുകാരോട് പടപൊരുതാനും നേതാജി സുഭാഷ് ചന്ദ്രബോസിനോടൊപ്പം മറ്റൊന്നും പ്രതീക്ഷിയ്ക്കാതെ തുനിഞ്ഞിറങ്ങിയ വീരഭടന്മാരേയും അവരുടെ ത്യാഗത്തേയും ചരിത്രത്തിന്റെ വെളിച്ചം കയറാത്ത ഗുഹകളില്‍ കഴിഞ്ഞകാല ഗവണ്മെന്റുകള് ഒളിപ്പിച്ചുവച്ചിരിയ്ക്കുകയായിരുന്നു.
മാറി മാറി വന്ന ഗവണ്മെന്റുകളെല്ലാം ഐ എന്‍ ഏ ഭടന്മാരെ തമസ്കരിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവും അതിനോടനുബന്ധിച്ച രേഖകളും പരസ്യമാക്കിയില്ല. നേതാജിയുടെ കുടുംബത്തെ മുഴുവന്‍ രഹസ്യപ്പോലീസിനെ വിട്ട് പിന്തുടരാനാണ് സ്വതന്ത്ര ഇന്ത്യ ശ്രമിച്ചത്.
എന്നാല്‍ ഈക്കൊല്ലം രാജ്യത്തെ സുരക്ഷാ ഭടന്മാരോടൊപ്പം തന്നെ ഇന്ത്യന്‍ നാഷണല്‍ ആര്‍മി ഭടന്മാരെ റിപ്പബ്ളിക് ദിന പരേഡില്‍ ഉള്‍ക്കൊള്ളിച്ചപ്പോള്‍ വലിയൊരു നീതിനിഷേധത്തിനാണ് നാം അവസാനം കുറിച്ചത്. ഐ എന്‍ ഏ ഭടന്മാരായിരുന്ന പരമാനന്ദ് (99വയസ്സ്) ലളിത് റാം (98വയസ്സ്) ഹീര സിംഗ്(97വയസ്സ്) ഭാഗ്മാല്‍(95വയസ്സ്) എന്നിവരാണ് പരേഡില്‍ പങ്കെടുത്തത്. തുറന്ന വാഹനത്തില്‍ സുരക്ഷാ ഭടന്മാരുടെ അകമ്പടിയോടെ പരേഡില്‍ പങ്കെടുത്ത അവരുടെ വാഹനത്തിന്റെ ഇരുവശത്തും നേതാജിയുടെ ഛായാചിത്രം പതിച്ചിരുന്നു.
റാാഷ് ബിഹാറി ബോസ് ആണ് ഇന്ത്യന്‍ നാഷണല്‍ ആര്‍മി സ്ഥാപിച്ചത്. അതിന്റെ നേതൃത്വമേറ്റെടുക്കാന്‍ നേതാജിയോട് ആവശ്യപ്പെടുകയും അദ്ദേഹം ആര്‍മിയുടെ നേതൃത്വം ഏറ്റെടുത്ത് ജപ്പാന്റെ സഹായത്തോടെ ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്യുകയും ചെയ്തു. നേതാജിയോടൊപ്പം അന്ന് യുദ്ധം ചെയ്ത ഭടന്മാരാണ് ഗണാതന്ത്രദിവസ പരേഡില്‍ എത്തിയത്.
”ഞാനും എന്റെ കൂടെയുള്ള ഭടന്മാരും ബ്രിട്ടീഷുകാര്‍ക്കെതിരേ സിംഗപ്പൂരിലും തായ്ലാന്ഡിലും ബര്‍മ്മയിലും യുദ്ധം ചെയ്തു. മെഷീന് ഗണ്ണും ബോംബുകളും ഒക്കെ ഉപയോഗിച്ചാണ് ഞങ്ങളന്ന് യുദ്ധം ചെയ്തത്. യുദ്ധത്തില്‍ പിടിയ്ക്കപ്പെട്ട ഞങ്ങളെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ കാലാപാനി എന്ന കുപ്രസിദ്ധമായ ജയിലില്‍ അടച്ചു. അതിക്രൂരമായ പീഡനങ്ങളാണ് അവിടെ അനുഭവിച്ചത്. ഒരു കൊല്ലത്തോളം അവിടെ ജയിലില്‍ കിടന്നു”. പരേഡിനു ശേഷം ധീരദേശാഭിമാനി ഹീരാ സിംഗ് പറഞ്ഞു.
ചെറുമകന് സുന്ദര്പാലിനൊപ്പമാണ് ഹീരാസിംഗ് ഗണതന്ത്രദിന പരേഡിന് എത്തിയത്. തങ്ങളുടെ സേവനം അവസാനം രാഷ്ട്രം അംഗീകരിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ലളിത് റാം പറഞ്ഞു. ഐ എന്‍ ഏ വിമുക്തഭടന്മാരെ ഗവണ്മെന്റ് അംഗീകരിച്ചതിലും അവരെ ആദരിച്ചതിലും അപ്പൂപ്പന് അതിയായ സന്തോഷവാനാണെന്ന് ലളിത് റാമിന്റെ ചെറൂമകന് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടൊബര് 21ന് ഡല്‍ഹിയിലെ ചുവപ്പുകോട്ടയില്‍ വച്ച് ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിവര്‍ണ്ണപതാക ഉയര്‍ത്തിയ സമയത്ത് അദ്ദേഹത്തിന് ഒരു ഐ എന്‍ ഏ തൊപ്പി ഐ എന്‍ ഏ ധീരദേശാഭിമാനി ലളിത് റാം സമ്മാനിച്ചിരുന്നു.
നേതാജി സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂരില്‍ ആദ്യമായി ഒരു പ്രൊവിഷണല്‍ സ്വതന്ത്രഭാരത ഗവണ്മെന്റ് സ്ഥാപിയ്ക്കുകയും ഭാരത ദേശീയപതാകയുയര്‍ത്തുകയും ചെയ്ത സംഭവത്തിന്റെ എഴുപത്തഞ്ചാം ഓര്‍മ്മദിവസമാണ് കഴിഞ്ഞവര്‍ഷം ചുവപ്പുകോട്ടയില്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തിയത്.
റിപ്പബ്ളിക് ദിനത്തിനും സ്വാതന്ത്ര്യ ദിനത്തിനും മാത്രമേ ചുവപ്പുകോട്ടയില്‍ ത്രിവര്‍ണ്ണപതാക ഉയര്ത്തുമായിരുന്നുള്ളൂ. കഴിഞ്ഞ വര്‍ഷമാണ് ചരിത്രത്തിലാദ്യമായി നേതാജി പ്രൊവിഷണല്‍ ഗവണ്മെന്റ് സ്ഥാപിച്ച ദിവസം ത്രിവര്‍ണപതാക ഉയര്‍ത്തിയത്.
Discussion about this post