ഓട്ടുവിഗ്രഹം പഞ്ചലോഹത്തിന്റേതാണെന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍ക്കാനുള്ള ശ്രമത്തിനിടെ മലയാളി പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി ചങ്ങരന്കുളങ്ങര യു.നിസാര്‍ (54) ആണ് അറസ്റ്റിലായത്. ഇയാള്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മംഗളൂരു പോലീസിന്റെ പിടിയിലായി.
സുള്ള്യ കെമ്മറാജെ നെല്ലൂര്‍ നൂജാലയിലെ സുബ്രമണ്യ ഭട്ടാണ് അറസ്റ്റിലായ കൂട്ടാളി.
പതികള്‍ മംഗളൂരുവിലെ ഒരു വ്യാപാരിയോട് പഞ്ചലോഹവിഗ്രഹം വില്‍ക്കാനുണ്ടെന്നും രണ്ടുകോടിയാണ് വിലയെന്നും പറഞ്ഞു.ഇവരുടെ സംസാരത്തില്‍ സംശയം തോന്നിയ വ്യാപാരി പോലീസിനെ അറിയിച്ചു. കാര്‍സ്ട്രീറ്റിലെ ഒരുകടയില്‍നിന്ന് 60,000 രൂപയ്ക്ക് വാങ്ങിയ വിഗ്രഹമാണ് പഞ്ചലോഹമെന്ന വ്യാജേന വില്ക്കാന് ശ്രമിച്ചത്.വിഗ്രഹം വാങ്ങിക്കാനെന്ന വ്യാജേന വേഷം മാറിയെത്തിയാണ് പോലീസ് ഇരുവരെയും പിടിച്ചത്.
Discussion about this post