ഡല്‍ഹി: അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് അനുമതി തേടി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതായി വെളിപ്പെടുത്തല്‍. തര്‍ക്കത്തില്‍ പെടാത്ത 67 ഏക്കര്‍ ഭൂമി എത്രയും പെട്ടെന്ന് വിട്ടുകിട്ടണമെന്നും കേന്ദം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.ബി.ജെ.പി എം.പി സുബ്രമണ്യന്‍ സ്വാമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.രാമക്ഷേത്ര നിര്‍മാണത്തിന് അനുമതി തേടി പ്രതിരോധ സെക്രട്ടറിയാണ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്.
കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായി താന്‍ കൂടിക്കാഴ്ച നടത്തി, എന്നാല്‍ എത്രയും പെട്ടെന്ന് രാമക്ഷേത്ര നിര്‍മാണം തുടങ്ങാന്‍ സുപ്രീം കോടതി അനുമതി നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിലൂടെ കൂട്ടിച്ചേര്‍ത്തു.
രാമക്ഷേത്ര നിര്‍മാണം മോദി സര്‍ക്കാരിന്റെ കാലത്ത് തന്നെ തുടങ്ങണമെന്ന് വിശ്വാസ സമൂഹവും സംഘടനകളും ആവശ്യപ്പെട്ടിരുന്നു. അതേസമയം, രാമക്ഷേത്ര നിര്‍മാണത്തിന് കോടതിയുടെ അന്തിമ വിധി ഉണ്ടാകുന്നത് വരെ കാത്തിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ കോടതികള്‍ എത്രയും പെട്ടെന്ന് തീര്‍പ്പുണ്ടാക്കണമെന്നും ഇതിന് കോണ്‍ഗ്രസ് തടസം നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
വിഎച്ച്പി ഉള്‍പ്പടെയുള്ള സംഘടനകള്‍ രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കണമെന്നാണ് ആവശ്യം.
Discussion about this post