തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം കേസില്‍ സുപ്രീം കോടതിയില്‍ ഇന്നും വാദം കേള്‍ക്കല്‍ തുടരും. ജസ്റ്റിസുമാരായ യു.യു.ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് വാദം കേള്‍ക്കുക. ക്ഷേത്രത്തിന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മാതൃകയില്‍ സ്വതന്ത്ര ഭരണ സംവിധാനമുണ്ടാക്കണമെന്ന വിധിയ്ക്കെതിരെ നല്കിയ ഹര്‍ജിയും, രാജകുടുംബത്തിന്റെ അപ്പീലും അനുബന്ധ ഹര്‍ജികളുമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
കേസില്‍ പുതിയ അമിക്കസ്ക്യൂറിയെ തീരുമാനിക്കുന്ന കാര്യവും ഇന്ന് പരിശോധിക്കും. കൂടാതെ ബി നിലവറ തുറക്കുന്ന കാര്യം വാദം പൂര്‍ത്തിയായ ശേഷം തീരുമാനം എടുക്കാമെന്ന് കോടതി ഇന്നലെ അറിയിച്ചിരുന്നു.
Discussion about this post