കേരളത്തില്‍ ഉന്നത വിദ്യാഭ്യാസമുള്ളവരടക്കം തൊഴില്ലാത്തവരുടെ എണ്ണം 35.89 ലക്ഷം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരാണിത്. ഇതില്‍ 8,026 ഡോക്ടര്‍മാരും 42,597 എന്ജിനീയര്മാരുമുള്പ്പെടുന്നു.
ഓരോ വര്‍ഷവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരുടെ എണ്ണം മൂന്ന് ലക്ഷം വീതമാണ് വര്‍ധിക്കുന്നത്. 2017ല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലി ലഭിച്ചത് 11,647 പേര്‍ക്കാണ്. 2018ല്‍ 11,809 പേര്‍ക്കും ജോലി ലഭിച്ചു.
എം.ബി.ബി.എസ് പാസായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും കേരളത്തിലെ ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സിലിന്റെയും അംഗീകരാമുള്ള ഡോക്ടര്‍മാരാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് ജോലിക്കായി കാത്തിരിക്കുന്നത്. വെറും 12 എം.ബി.ബി.എസ് ബിരുദധാരികള്‍ക്കാണ് ഇതുവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലി ലഭിച്ചത്. സ്വകാര്യ-സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ വര്‍ധിച്ചതോടെ ഓരോ വര്‍ഷവും 5,000ത്തോളം ഡോക്ടര്‍മാരാണ് പഠനം പൂര്‍ത്തിയാക്കി വരുന്നത്. ഇതില്‍ നാലിലൊന്ന് പേര്‍ക്ക് മാത്രമാണ് കേരളത്തില്‍ അവസരം ലഭിക്കുന്നതായുള്ളു.
സമാനമായ രീതിയില്‍ സ്വകാര്യ-സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകള്‍ വര്‍ധിച്ചതോടെ ഇവിടങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്ന ബി.ടെക് ബിരുദധാരികളുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇത് കൂടാതെ പിന്നാമ്പുറ നിയമനങ്ങള്‍ വര്‍ധിച്ചതോടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ യുവാക്കള്‍ മടി കാണിക്കന്നുവെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
Discussion about this post