മോദി സര്‍ക്കാരിന്റെ ആറാം ബജറ്റില്‍ കര്‍ഷകര്‍ക്ക് പ്രത്യേക പരിഗണനയാണ് നല്‍കിയിരിക്കുന്നത്. ചെറുകിട കര്‍ഷകരെ സഹായിക്കുന്നതിന് വേണ്ടി 2 ഹെക്ടറില്‍ താഴെ കാര്‍ഷിക ഭൂമിയുള്ള കര്‍ഷകര്‍ക്ക് പ്രധാന മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ 6,000 രൂപ പ്രതിവര്‍ഷം നല്‍കുന്നതായിരിക്കും. ഇത് മൂന്ന് ഗഡുക്കളിലായി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് വരും. ഇതിലൂടെ 12 കോടി ചെറുകിട കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കും. 75,000 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്.
ഇത് കൂടാതെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് വേണ്ടി താങ്ങുവില 1.5 ഇരട്ടിയായി വര്‍ധിപ്പിക്കും. ഇത് 22 കാര്‍ഷിക വിളകള്‍ക്കും ബാധകമായിരിക്കും. ഇത് കൂടാതെ ഫിഷറീസിന് വേണ്ടി ഒരു പ്രത്യേക വിഭാഗം തന്നെ തുടങ്ങുന്നതായിരിക്കും. കന്നുകാലി കര്‍ഷകര്‍ക്കും മത്സ്യകൃഷി ചെയ്യുന്നവര്‍ക്കും 2 ശതമാനം പലിശ ധനസഹായമായി നല്‍കും. ഇത് കൂടാതെ പ്രകൃതി ക്ഷോഭത്തില്‍ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്കും 2 ശതമാനം പലിശ ധനസഹായമായി ലഭിക്കും. വായ്പ കൃത്യ സമയത്ത് തിരിച്ചടയ്ക്കുന്ന പക്ഷം 3 ശതമാനം പലിശ ധനസഹായമായി നല്‍കുന്നതായിരിക്കും.
Discussion about this post