‘ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്കി’ലെ ഡയലോഗ് കേന്ദ്ര ബജറ്റ് അവതരണത്തിനിടയിലും ഉപയോഗിക്കപ്പെട്ടു. ബജറ്റ് അവതരണത്തിനിടെ വിനോദ മേഖലയെപ്പറ്റി പീയൂഷ് ഗോയല്‍ സംസാരിക്കുന്നതിനിടെയാണ് ഡയലോഗ് ഉപയോഗിക്കപ്പെട്ടത്. താന്‍ ‘ഉറി’ കണ്ടുവെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞപ്പോള്‍ നിയമമന്ത്രിയായ രവി ശങ്കര്‍ പ്രസാദ് ‘ഹൗ ഈസ് ദ ജോഷ്’ എന്ന ഡയലോഗ് ചോദിക്കുകയായിരുന്നു. ചിത്രം തനിക്ക് നല്ല ഊര്‍ജം നല്‍കിയെന്ന് പീയൂഷ് ഗോയല്‍ മറുപടി നല്കി.
2016ല്‍ പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ത്ത സര്‍ജിക്കല്‍ സ്ട്രൈക്കിനെപ്പറ്റിയുള്ള ചിത്രമാണ് ‘ഉറി ദ സര്‍ജിക്കല്‍ സ്ട്രൈക്ക്’. ചിത്രം വലിയ വിജയമാണ് നേടിയത്.
കേന്ദ്ര മന്ത്രിമാരും ഭരണകക്ഷി നേതാക്കളും ചിത്രം കണ്ടതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായി. ചിത്രത്തിലെ ഡയലോഗ് പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ ചില ചടങ്ങുകളില്‍ ഉപയോഗിച്ചിരുന്നു.
Discussion about this post